Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പൂഞ്ഞാര്‍ നിയമ സഭ മണ്ഡലത്തില്‍ ബി.ജെ.പി ചതിച്ചു, കൂടനടന്നവര്‍പോലും തിരിച്ചുവോട്ടു ചെയ്തു : എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി എം.പി.സെന്‍

janmabhumi-ad

Digital Malayali Web Desk May 06, 2021, 04:57 p.m.

ഇരുപതിനായിരത്തോളം വോട്ട് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇക്കുറി വെറും 2965 വോട്ടുകളാണ് നേടാനായത്


പൂഞ്ഞാര്‍ : പൂഞ്ഞാര്‍ നിയമ സഭ മണ്ഡലത്തില്‍ ബി.ജെ.പി ചതിച്ചതായി എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി എം.പി.സെന്‍.

ഇരുപതിനായിരത്തോളം വോട്ട് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇക്കുറി വെറും 2965 വോട്ടുകളാണ് നേടാനായത്.

ബി..ജെ.പി.കാലുവാരിയതിനാലാണ്. കൂടനടന്നവര്‍പോലും തിരിച്ചുവോട്ടു ചെയ്തു.തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ ബി.ജെ.പി.യുടെ കാലുവാരല്‍ സംബന്ധിച്ചു മാധ്യമ പ്രവര്‍ത്തകര്‍ തന്നോട് സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബി.ജെപി.

പി.സി.ജോര്‍ജുമായി ഇവര്‍ ഉണ്ടാക്കിയ രഹസ്യ കരാര്‍ സംബന്ധിച്ചു തെരഞ്ഞെടുപ്പു കാലത്ത് ബോധ്യപെട്ടിരുന്നു ഇത് താന്‍ ബി.ജെ.പി.ജില്ലാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. പൂഞ്ഞാറിലെ ചതിയെ സംബന്ധിച്ചു ബി.ജെ.പി.ജില്ലാ നേതൃത്വത്തിനു പരാതി നല്‍കിയതായും സെന്‍ പറഞ്ഞു. എന്നാല്‍ ബി.ഡി.ജെ.എസിന്റെ വോട്ടും പൂര്‍ണ്ണമായി നേടാനായില്ല, .ഇതും പരിശോധിച്ചു വരികയാണ്. ജില്ലാ -നിയോജക മണ്ഡലം കമ്മറ്റികളുടെ യോഗം വിളിച്ചു വിശദമായി പഠിച്ചു നടപടി സ്വീകരിക്കുമെന്നും സെന്‍ കൂട്ടി ചേര്‍ത്തു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick