Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോട്ടയത്ത് തിരുവഞ്ചൂരും, കെ സി ജോസഫും സ്ഥാനാർത്ഥി പട്ടികയിൽ നിന്നും പുറത്ത് ? ഉമ്മൻ ചാണ്ടിക്ക് പ്രത്യേക പരിഗണന

janmabhumi-ad

Digital Malayali Web Desk March 01, 2021, 06:51 p.m.

ഉമ്മൻചാണ്ടി അനുകൂലികളായ യുവ നേതാക്കളിൽ ഭൂരിപക്ഷവും തിരുവഞ്ചൂരുമായി അകന്നു നിൽക്കുന്നവരാണെന്നും ഇവരാണ് ഇതിനു പിന്നിലെന്നുമാണ് റിപ്പോര്‍ട്ട്


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്ഗ്രസ് ഹൈക്കമാണ്ടിന്റെ പുതിയ  മാനദണ്ഡങ്ങള്‍ കോട്ടയത്തെ മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും തിരിച്ചടിയാകുന്നു. പ്രത്യേകിച്ച്  തിരുവഞ്ചൂർ രാധാകൃഷ്ണനെ ഇത്തവണ മത്‌സത്തിൽ നിന്ന് മാറ്റി നിർത്താൻ കോൺഗ്രസിനുള്ളിൽ ശക്തമായ നീക്കം നടക്കുന്നതായും ഇതിന്റെ ഭാഗമായിട്ടാണ്  ചില നേതാക്കൾ പുതിയ  മാനദണ്ഡവുമായി രംഗത്ത് എത്തിയതെന്നും സൂചനയുണ്ട്. ഇരിക്കൂരിറില്‍ നിന്നും മാറി ചങ്ങനാശേരിയില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന കെ സി ജോസഫിനും ഇതേ അവസ്ഥ തന്നെയാണെന്നാണ് വിവരം.

അതേസമയം അഞ്ചുതവണ മത്സരിച്ചവരിൽ ഉമ്മൻചാണ്ടിക്ക് ഇളവുനൽകുന്നതിൽ എതിർപ്പില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. എ ഗ്രൂപ്പിനുള്ളിലെ ഉമ്മൻചാണ്ടി അനുകൂലികളായ യുവ നേതാക്കളിൽ ഭൂരിപക്ഷവും തിരുവഞ്ചൂരുമായി അകന്നു നിൽക്കുന്നവരാണെന്നും ഇവരാണ് ഇതിനു പിന്നിലെന്നുമാണ് റിപ്പോര്‍ട്ട്. യുവാക്കള്‍ക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യം ആദ്യം മുതല്‍ ഉയര്‍ന്ന സ്ഥിതിക്ക് ഈ നീക്കം നടപ്പാകുമെന്നാണ്  വിലയിരുത്തല്‍.

ഇരിക്കൂറിൽ നിന്നു മാറുന്നത് മലബാറിലെ നേതാക്കൾക്ക് അവസരം നൽകാനാണെന്നായിരുന്നു കെ.സി.ജോസഫ് പറഞ്ഞിരുന്നത്. എന്നാല്‍ 75 ആയാലും കോട്ടയം നേതാക്കൾക്ക് അവസരം നൽകില്ലെന്നാണോ എന്ന പരിഹാസവും ഉയരുന്നുണ്ട്. ഒരു ബിഷപ്പിന് കത്തോലിക്ക സഭ നൽകുന്നത്  പരമാവധി 75 വയസാണ്. അപ്പോൾ 75 വയസുകാരനെ ജനപ്രതിനിധിയാക്കുവാൻ  അരമന അംഗീകരിക്കുമോ?എന്നും തല മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുണ്ട്.

കെസി ജോസഫ് ചങ്ങനാശേരിയോ ഏറ്റുമാനൂരോ ആണ് ലക്ഷ്യമിടുന്നത്. എന്നാല്‍ അദ്ദേഹം മത്സരിക്കാതെ വന്നാല്‍ ചങ്ങനാശേരിയില്‍ അജീസ് ബെന്‍ മാത്യൂസ്,‌  ജോസി സെബാസ്റ്റ്യന്‍ ഇവരില്‍ ആരെയെങ്കിലുമാകും പരിഗണിക്കുക. ഏറ്റുമാനൂരില്‍ ജോഷി ഫിലിപ്പിനും ഫിലിപ്പ് ജോസഫിനും സാധൃതയുണ്ട്. മാധൃമപ്രവർത്തകൻ സുജിത്ത് നായരുടെ പേരും എൻ  എസ്സ് സ്സ് കേന്ദ്രങ്ങളുടെതായി പ്രചരിക്കുന്നുണ്ട്.ലതികാ സുഭാഷ്, ടോമി കല്ലാനി എന്നിവരും മത്സരിക്കാനായി പരിഗണനയില്‍ ഉള്ളവരാണ്.  കോട്ടയത്ത് തിരുവഞ്ചൂരിനു പകരം  ലതികാ സുഭാഷിന് സാധ്യതയുണ്ട്. പൂഞ്ഞാറില്‍ ടോമി കല്ലാനിയും പട്ടികയിലുണ്ട്.. കാഞ്ഞിരപ്പള്ളി ജോസഫിന് നല്‍കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. കോൺഗ്രസിന് ലഭിച്ചാൽ സിബി ചേനപ്പാടിയോ കെ ആർ രാജനോ രംഗത്തുവരും.എല്ലാ ജില്ലകളിലും ഒരു വനിത വേണമെന്ന ആവശ്യവുമുയരുന്നത് കൊണ്ട് ലതികയ്ക്ക് സാധ്യത ഏറെയാണ്‌. ചങ്ങനാശ്ശേരി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, വൈക്കം, കോട്ടയം, പുതുപ്പള്ളി എന്നീ ആറു സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്ഗ്രസ് നീക്കം.

തിരുവഞ്ചൂരിനു സീറ്റു കൊടുത്താല്‍ കെ സി ജോസഫിനും സീറ്റുകൊടുക്കേണ്ട സ്ഥിതി വരുമെന്നതിനാല്‍ പുതിയ മാനദണ്ഡം നടപ്പിലാക്കാനാവും ശ്രമം. അഞ്ചുതവണ മത്സരിച്ചവരെ മാറ്റിനിർത്തുക, രണ്ടുവട്ടം തുടർച്ചയായി പരാജയപ്പെട്ടവരെ ഒഴിവാക്കുക, എം.പി.മാർക്കു പുറമേ മുമ്പ് രാജ്യസഭാംഗത്വം ലഭിച്ചവരെയും പരിഗണനപ്പട്ടികയിൽനിന്നും ഒഴിവാക്കുക തുടങ്ങിയ പൊതുമാനദണ്ഡങ്ങൾ നടപ്പാക്കണമെന്നാണ് ഹൈക്കമാൻഡിനുമുന്നിലുള്ള ആവശ്യം.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick