Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മകനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ പിന്‍സീറ്റിലിരുന്ന് കുടനിവര്‍ത്തി; അമ്മ റോഡില്‍ വീണു മരിച്ചു

janmabhumi-ad

Digital Malayali Web Desk September 14, 2021, 10:52 a.m.

പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ് ഗീതാകുമാരിയമ്മ. മകന്‍ വിഷ്ണുവിനൊപ്പം ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ മഴപെയ്തപ്പോള്‍ കുട നിവര്‍ത്തിയതാണ്


കൊല്ലം: മകനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ പിന്‍സീറ്റിലിരുന്ന് കുടനിവര്‍ത്തിയ അമ്മ റോഡില്‍ വീണു മരിച്ചു. പുത്തൂര്‍-ചീരങ്കാവ് റോഡില്‍ ഇന്നലെ രാവിലെയാണ് അപകടം. കൊട്ടാരക്കര ചെറുപൊയ്ക സ്വദേശി ഗീതാകുമാരിയമ്മ(52)യാണ് മരിച്ചത്.

പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ് ഗീതാകുമാരിയമ്മ. മകന്‍ വിഷ്ണുവിനൊപ്പം ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ മഴപെയ്തപ്പോള്‍ കുട നിവര്‍ത്തിയതാണ്. ഈ സമയം എതിര്‍ദിശയില്‍ വാന്‍ കടന്നുപോയി.

കാറ്റില്‍പ്പെട്ട് കുട പിന്നിലേക്ക് ചരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണംതെറ്റി റോഡില്‍ വീഴുകയുമായിരുന്നു. തലയിടിച്ചുവീണ ഗീതാകുമാരിയെ ആ വഴി വന്ന ഒരു കാറില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick