Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


അമ്മയെ കാണാനെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി; തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: ആത്മഹത്യയെന്ന് നിഗമനം

janmabhumi-ad

Digital Malayali Web Desk May 02, 2021, 05:15 p.m.

കട്ടപ്പന ഉപ്പുതറ ടെംപിള്‍ റോഡ് തോപ്പില്‍ വിശ്വംഭരന്റെ ഭാര്യ സരസമ്മ (67), മകന്‍ രാജേഷ് (42) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


എരൂര്‍: ഇടുക്കി ഉപ്പുതറ സ്വദേശികളായ അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന ഉപ്പുതറ ടെംപിള്‍ റോഡ് തോപ്പില്‍ വിശ്വംഭരന്റെ ഭാര്യ സരസമ്മ (67), മകന്‍ രാജേഷ് (42) എന്നിവരെയാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. ലേബറിനു സമീപമുള്ള ഒഴിഞ്ഞ പറമ്ബിലാണ് ഇരുവരുടെയും  മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

എരൂരില്‍ ഭാര്യയ്ക്കും 2 മക്കള്‍ക്കുമൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്ന രാജേഷ്. വെള്ളിയാഴ്ച രാത്രി അമ്മയെ കാണാനെന്നു പറഞ്ഞ് എരൂരിലെ വീട്ടില്‍ നിന്നിറങ്ങി. രാത്രി വൈകിയിട്ടും രാജേഷിനെ കാണാഞ്ഞതിനെ തുടർന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെയാണു ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. കരിങ്ങാച്ചിറയില്‍ ജോബ് കണ്‍സല്‍റ്റന്‍സി സ്ഥാപനത്തിലെ ജീവനക്കാരനാണ് രാജേഷ്. സരസമ്മ ഇതേ സ്ഥാപനത്തിന്റെ ഉടമയുടെ ചോറ്റാനിക്കരയിലെ വീട്ടിലായിരുന്നു ജോലി നോക്കിയിരുന്നത്. സാമ്ബത്തിക ബുദ്ധിമുട്ടാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick