Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഗ്രേയ്‌സ് ലോഡ് പാര്‍ക്കിന് സമീപമുള്ള വെള്ളകെട്ടില്‍ അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി

janmabhumi-ad

Digital Malayali Web Desk February 27, 2021, 09:57 a.m.

വര്‍ദ്ധ സെയ്ദ് (35) ഇവരുടെ മകന്‍ ഉസൈന്‍ അഹമ്മദ് (11) എന്നിവരാണ് മരിച്ചത്. ആറ് വയസുള്ള മറ്റൊരു മകനെ വെള്ളക്കെട്ടിനടത്തുനിന്നും കണ്ടെത്തി.


ന്യൂജേഴ്‌സി: ബൂണ്‍ടണില്‍ താമസിക്കുന്ന അമ്മയും മകനും ഗ്രേയ്‌സ് ലോഡ് പാര്‍ക്കിന് സമീപമുള്ള വെള്ളകെട്ടില്‍ വീണ് മരിച്ചു. മരണവിവരം എസക്‌സ് കൗണ്ടി പ്രൊസിക്യൂട്ടേഴ്‌സ് ഓഫീസ് അറിയിച്ചു. ഫെബ്രുവരി 23 നായിരുന്നു സംഭവം.

വര്‍ദ്ധ സെയ്ദ് (35) ഇവരുടെ മകന്‍ ഉസൈന്‍ അഹമ്മദ് (11) എന്നിവരാണ് മരിച്ചത്. ആറ് വയസുള്ള മറ്റൊരു മകനെ വെള്ളക്കെട്ടിനടത്തുനിന്നും കണ്ടെത്തി.

ആറ് വയസുകാരന്‍റെ നിലവിളികേട്ടാണ് ആളുകള്‍ ഓടികൂടിയത്. തുടർന്ന്, പോലീസില്‍ വിവരമറിയച്ചു. പോലീസ് വെള്ളക്കെട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് അമ്മയുടെയും മൂത്ത കുട്ടിയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വെള്ളക്കെട്ടിനടുത്തു പാര്‍ക്ക് ചെയ്ത നിലയിൽ കണ്ടെത്തി.

മരണം ആത്മഹത്യയോ അപകടമരണമോ ആകാനാണ് സാധ്യതയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വര്‍ദ്ധയുടെ ഭര്‍ത്താവ് കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണെന്നും ഇവരുടെ ഒരു സഹോദരനും സഹോദരിയും അടുത്തിടെ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു എന്നും ഇവര്‍ സാധാരണയായി ഈ പാര്‍ക്ക് സന്ദര്‍ശിക്കാറുണ്ടെന്നും ഇവരുമായി അടുത്ത പരിചയമുള്ള ആള്‍ പറയുന്നു.

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick