Digital Malayali Web Desk December 03, 2020, 03:49 p.m.
യുവതിയെ തൂങ്ങി മരിച്ച നിലയിലും കുട്ടികള്‍ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്
വൈപ്പിൻ: എടവനക്കാട് അണിയലിൽ വീട്ടമ്മയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
എടവനക്കാട് മുണ്ടേങ്ങാട്ട് സനലിന്റെ ഭാര്യ വിനീത-24, മക്കളായ സവിനയ്-4, ശ്രവണ്‍ -2, ശ്രേയ-നാലുമാസം എന്നിവരാണ് മരിച്ചത്.
യുവതിയെ തൂങ്ങി മരിച്ച നിലയിലും കുട്ടികള്‍ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികള്‍ക്ക് വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.
മത്സ്യത്തൊഴിലാളിയായ സനൽ പുലർച്ചെ മത്സ്യബന്ധനത്തിനു പോകാനായി ഷർട്ട് തിരഞ്ഞ് എത്തിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സ്ഥലത്തെത്തിയ ഞാറക്കൽ പോലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി സനൽ വീടിന്റെ ഹാളിലാണ് കിടന്ന് ഉറങ്ങിയിരുന്നത്. വീട്ടിൽ സനലിന്റെ മാതാപിതാക്കളും സഹോദരനും മറ്റു മുറികളിൽ കിടന്നുറങ്ങുകയായിരുന്നു.
ആർഡിഒ, തഹസിൽദാർ, ഞാറക്കലിന്റെ ചാർജ്ജുള്ള പറവൂർ സിഐ ഷോജോ വർഗീസ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധനയിൽ മുറിയിൽനിന്നും വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.