Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഇന്റർനാഷണൽ ബുക്സ് ഓഫ് റെക്കോർഡസിന്റെ "most art medium used to make a single portrait" എന്ന വിഭാഗത്തിൽ മലയാളി വനിതയുടെ ചിത്രം ലോക റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്നു…

janmabhumi-ad

Digital Malayali Web Desk April 29, 2021, 10:05 a.m.

കേരളത്തിലെ എറണാംകുളം ജില്ലയിലെ പറവൂരിൽ നിന്നൊരു അതുല്യ കലാകാരി ഇങ്ങ് ദൂരെ റിയാദ് ന്റെ മണ്ണിൽ വരയിലും വർണ്ണത്തിലും അത്ഭുതങ്ങൾ രചിക്കുകയാണ്


കേരളത്തിലെ എറണാംകുളം ജില്ലയിലെ പറവൂരിൽ നിന്നൊരു അതുല്യ കലാകാരി ഇങ്ങ് ദൂരെ റിയാദ് ന്റെ മണ്ണിൽ വരയിലും വർണ്ണത്തിലും അത്ഭുതങ്ങൾ രചിക്കുകയാണ്.  പേന, പെൻസിൽ, ടീ പൊടി, കോഫി പൊടി, ജല ചായം, കളർ പെൻസിലുകൾ,  അക്രിലിക് പെയിന്റ്, മണൽ, ഗ്ലിറ്റർ , കല്ലുകൾ, ക്രയോണുകൾ, ഓയിൽ പാസ്റ്റലുകൾ, കരി, മാർക്കറുകൾ എന്നിങ്ങനെ എന്തും ഉപയോഗിച്ചു മനോഹരമായ സൃഷ്ടികൾ നടത്തി അത്ഭുതപ്പെടുത്തുകയാണ് MBA ക്കാരി കൂടിയായ മിനുജ മുഹമ്മദ്‌ എന്ന കലാകാരി…

ഇത്തരത്തിൽ മേൽ പറഞ്ഞ 14ൽ അധികം വസ്തുക്കൾ ഉപയോഗിച്ചും, വിവിധയിനം കലകളെ കൂട്ടിയിണക്കി പ്രയോഗത്തിൽ വരുത്തിയും സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഛായചിത്രം വെറും രണ്ട് മണിക്കൂറിനുള്ളിൽ മിനുജ തീർത്തു. 2021 feb 5ന് രചിച്ച ഈ ചിത്രം  ബുക്സ് ഓഫ് റെക്കോർഡസിന്റെ "most art medium used to make a single portrait" എന്ന വിഭാഗത്തിൽ ലോക റെക്കോർഡിൽ ഇടം പിടിച്ചു,ന്യൂ ഡൽഹി ആസ്ഥാനമാക്കിയുള്ള IBR നിന്നും മിനുജ ആർട്ട്‌ വർക്ക്‌ ചെയ്യുന്നതിന്റെ മുഴു നീള വീഡിയോ അയച്ചു നൽകി വിദഗ്ധർ അത് വിശകലനം നടത്തിയാണ് ഈ റെക്കോർഡിനായി മിനുജയുടെ വർക്ക്‌ തിരഞ്ഞെടുത്തത്…

കഴിഞ്ഞ നാല് വർഷമായി റിയാദിൽ താമസിക്കുന്ന മിനുജ മുഹമ്മദ്‌ നിരവധി കലാ പ്രദർശനങ്ങളിൽ പങ്കാളിയായിട്ടുണ്ട്.സ്വദേശി പൗരന്മാർ ഉൾപ്പെടെ നിരവധി പേർ ഇതിനോടകം തന്നെ മിനുജയുടെ  ചിത്രങ്ങൾ വാങ്ങിയിട്ടുണ്ട്. കേരള മണ്ണിൽ നിന്നൊരു വനിത സൗദിയുടെ മണ്ണിൽ തന്റെ വരകളിലൂടെയും വർണ്ണങ്ങളിലൂടെയും വിസ്മയങ്ങൾ തീർക്കുമ്പോൾ മിനുജ മുഹമ്മദ്‌ എന്ന കലാകാരി റിയാദ് മലയാളി സമൂഹത്തിനൊന്നാകെ അഭിമാനമാകുകയാണ്. റെക്കോർഡിൽ ഇടം പിടിച്ച തന്റെ ചിത്രം സൗദി കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാനു നേരിട്ട് സമ്മാനിക്കണം എന്നതാണ് മിനുജയുടെ ഇനിയുള്ള ആഗ്രഹം…

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick