Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഫ്ലാറ്റില്‍ കയറി വന്ന് മാര്‍ട്ടിന്‍ മർദിച്ചു, ഭീഷണിപ്പെടുത്തി’; മാർട്ടിനെതിരെ പരാതിയുമായി മറ്റൊരു യുവതി : പ്രതി രക്ഷപ്പെടുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

janmabhumi-ad

Digital Malayali Web Desk June 10, 2021, 01:20 p.m.

പൊലീസില്‍ പരാതി നല്‍കിയ യുവതിയെ മാത്രമല്ല, മറ്റൊരു യുവതിയെയും മാര്‍ട്ടിന്‍ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്


കൊച്ചി∙ മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ യുവതി അതിക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് രക്ഷപ്പെട്ടത് പൊലീസിന്റെ മുന്നിലൂടെ. ലോക്ക്ഡൗണ്‍ കാലത്താണ് യുവതി അതിക്രൂര പീഡനത്തിനിരയായത്. മൂത്രം കുടിപ്പിക്കുകയും ശരീരം ആസകലം പൊള്ളല്‍ ഏല്‍പ്പിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. രണ്ടു ദിവസം മുന്‍പ് കാക്കനാടുള്ള ജുവെല്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് മാര്‍ട്ടിന്‍ രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.  

അതിനിടെ, മാര്‍ട്ടിന്‍ ജോസഫിന് എതിരെ പുതിയ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. പൊലീസില്‍ പരാതി നല്‍കിയ യുവതിയെ മാത്രമല്ല, മറ്റൊരു യുവതിയെയും മാര്‍ട്ടിന്‍ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തന്നെ ഫ്ലാറ്റില്‍ കയറി വന്ന് മാര്‍ട്ടിന്‍ മ‍ര്‍ദ്ദിച്ചിട്ടുണ്ടെന്ന് മറ്റൊരു യുവതി കൂടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ മാര്‍ട്ടിന്‍ ജോസഫ്, സുഹൃത്ത് സുധീര്‍ എന്നിവരെ പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്.

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ വച്ച്‌ മട്ടന്നൂര്‍ സ്വദേശിനിയായ യുവതിക്കാണ് മാര്‍ട്ടിന്‍ ജോസഫില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്‍റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.

2020 ഫെ​ബ്രു​വ​രി 15 മു​ത​ല്‍ 2021 മാ​ര്‍​ച്ച്‌ എ​ട്ട് ​വ​രെ ഫ്ലാറ്റിലെ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പൊള്ളലേല്‍പ്പിച്ചു. ക്രൂരമായ ലൈംഗിക പീഡനത്തിനും യുവതിയെ ഇരയാക്കി. ഇയാള്‍ പുറത്ത് പോയപ്പോള്‍ യുവതി ഇറങ്ങിയോടുകയായിരുന്നു. തൃ​ശൂ​ര്‍ മു​ണ്ടൂ​ര്‍ സ്വ​ദേ​ശി​യാണ് മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ്. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick