Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & cultureസുഹൈല്‍ സൈക്കോ പാത്ത്; മോഫിയ ഏറ്റു വാങ്ങിയത് ശാരിരീകവും മാനസികവുമായ പീഡനങ്ങൾ : തുറന്ന് പറഞ്ഞു മൊഫിയയുടെ സഹപാഠികള്‍

janmabhumi-ad

Digital Malayali Web Desk November 23, 2021, 11:54 p.m.

ഭര്‍ത്താവിന്റെ പെരുമാറ്റ വൈകൃതങ്ങളേക്കുറിച്ച്‌ അടുത്ത സുഹൃത്തുക്കളോട് മോഫിയ പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തിയിരുന്നു


ആലുവ: വീണ്ടുമൊരു പ്രണയവിവാഹം കൂടി പൊട്ടിത്തെറിച്ചിരിക്കുന്നു. ഗാര്‍ഹിക പീഡനം മൂലം ആത്മഹത്യ ചെയ്തിരിക്കുകയാണ് ആലുവയിലെ 23 കാരി മൂഫിയ പര്‍വീനെന്ന നിയമബിരുധ വിദ്യാര്‍ഥിനി.

ആലുവയില്‍ നിന്നു കേട്ട ഈ നിലവിളിയെങ്കിലും ഒടുവിലെത്തേതാകുമോ എന്ന ചോദ്യമാണ് ഏവർക്കും ചോദിക്കാൻ ഉള്ളത്. അതേസമയം സ്‌നേഹം നടിച്ച്‌ മോഫിയയുടെ ഒപ്പം കൂടിയെങ്കിലും ഒരു സൈക്കോപാത്ത്(psychopath എന്ന നിലയിലായിരുന്നു ഭര്‍ത്താവ് സുഹൈലിന്റെ പെരുമാറ്റമെന്ന് മോഫിയയുടെ സഹപാഠികള്‍ പറയുന്നു.

mofiya-parveen-suicide

ഭര്‍ത്താവിന്റെ പെരുമാറ്റ വൈകൃതങ്ങളേക്കുറിച്ച്‌ അടുത്ത സുഹൃത്തുക്കളോട് മോഫിയ പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തിയിരുന്നു. ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ടാറ്റു ഒട്ടിയ്ക്കുക. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനായി നിര്‍ബന്ധിയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ മോഫിയയ്ക്ക് സഹിയ്ക്കാന്‍ പറ്റുന്നതിനുമപ്പുറത്തായിരുന്നു. ഇക്കാര്യങ്ങള്‍ മാതാപിതാക്കളോടും ബന്ധുക്കളോടും പറയാന്‍ കഴിയാത്തതിന്റെ വേദനയും പങ്കുവെച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

ഫേസ് ബുക്കിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. പരിചയം സൗഹൃദമായും പിന്നീട് പ്രണയമായും വളരുകയായിരുന്നു. എല്‍.എല്‍.ബി പൂര്‍ത്തിയാക്കി വക്കിലായി പ്രക്ടീസ് ആരംഭിച്ചശേഷം വിവാഹത്തേക്കുറിച്ച്‌ ചിന്തിയ്ക്കാമെന്നാണ് മോഫിയ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ തനിയ്ക്ക് പ്രായം ഏറുന്നതിനാല്‍ മാതാപിതാക്കള്‍ മറ്റൊരു വിവാഹം ആലോചിയ്ക്കുന്നു. ഇതിനാല്‍ വേഗം വിവാഹം നടത്തണമെന്ന് മോഫിയയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മാതാപിതാക്കളുടെ അടുത്ത് സമ്മര്‍ദ്ദം ചെലുത്തിയാണ് ഏപ്രിലില്‍ വിവാഹം നടത്തിയെടുത്തത്.

അതേസമയം മോഫിയയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഭർത്താവിനും രക്ഷിതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിൽ പറയുന്നത്. ആലുവ സിഐ ഐയ്ക്കെതിരെ നടപടിയെടുക്കണമെന്നും കുറിപ്പിൽ പറയുന്നു.  

‘പപ്പാ സോറി..എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതാണ് ശരി, അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. അവൻ എന്നെ മാനസിക രോഗിയാക്കി. ഞാൻ മരിച്ചാൽ എന്തൊക്കെയാണ് പറഞ്ഞു നടക്കുക എന്ന് അറിയില്ല. ഞാന്‍ ഈ ലോകത്ത് ആരേക്കാളും സ്നേഹിക്കുന്നയാള്‍ എന്നെപറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല. അവന്‍ അനുഭവിക്കും എന്തായാലും. സന്തോഷമായി ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെയുണ്ടാവും.

സിഐയ്ക്കെതിരേയും നടപടിയെടുക്കണം. സുഹൈലിന്റെ അച്ഛനും അമ്മയും ക്രിമിനൽസ് ആണ്. അവർക്ക് പരമാവധി ശിക്ഷ നൽകണം. ഇനി ഞാന്‍ എന്ത് ചെയ്താലും മാനസിക രോഗം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരു പാടായി സഹിക്കുന്നുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick