Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



'മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്, എന്നും ഞാനായിരുന്നു തുണ: ഞാനും പോകും, ഹൃദയഭേദക കുറിപ്പുമായി മോഫിയയുടെ പിതാവ്

janmabhumi-ad

Digital Malayali Web Desk November 25, 2021, 10:25 a.m.

എന്ത് പ്രശ്‌നമുണ്ടെങ്കിലും പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍. മോള്‍ക്ക് സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്ത് പ്രശ്‌നത്തിനും എന്നെ വിളിക്കും


ആലുവ ∙ മകളുടെ അകാല മരണത്തിൽ ഉള്ളുലഞ്ഞ പിതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ് ബന്ധുക്കൾക്കും നാ‌‌ട്ടുകാർക്കും വേദനയായി.  പിതാവ് ദില്‍ശാദാണ് താന്‍ മകള്‍ക്കൊപ്പം പോവുകയാണെന്ന് കാണിച്ച് ബുധനാഴ്ച ഫേസ്ബുകില്‍ പോസ്റ്റിട്ടത്. മകളുടെ അകാല മരണത്തില്‍ ഉള്ളുലഞ്ഞുള്ള കുറിപ്പ് ആരിലും നൊമ്പരമുണര്‍ത്തുകയാണ്.  

മോഫിയയുടെ പിതാവ് ദില്‍ഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, 'എന്റെ മോള്‍ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും ഞാനായിരുന്നു മോള്‍ക്ക് തുണ. എന്ത് പ്രശ്‌നമുണ്ടെങ്കിലും പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍. മോള്‍ക്ക് സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്ത് പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ ഇതിന് മാത്രം എന്നെ വിളിച്ചില്ല. പപ്പേടെ ജീവന്‍കൂടി വേണ്ടെന്ന് വച്ചിട്ടാകും. പക്ഷേ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ദൈവവുമായി പിടിപാട് കുറവാണ്. എന്നാലും ഒന്ന് ട്രൈ ചെയ്ത് നോക്കാം' എന്ന് ദില്‍ഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം മോഫിയ തന്റെ ആത്മഹത്യ കുറിപ്പില്‍ പിതാവിന് വേണ്ടിയും കുറിച്ചിരുന്നു. 'പപ്പ സോറി. എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി. അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. ഞാന്‍ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ചയാള്‍ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല. അവന്‍ അനുഭവിക്കും എന്തായാലും. പപ്പ സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെ ഉണ്ടാകും' എന്നാണ് ആത്മഹത്യ കുറിപ്പിന്റെ അവസാന പേജിലായി മോഫിയ കുറിച്ചത്.

മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. മോഫിയ ആത്മഹത്യ കുറിപ്പില്‍ സ്ഥലം സിഐ സുധീറിനും ഭര്‍തൃവീട്ടുകാര്‍ക്കും ഭര്‍ത്താവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick