Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഡി എം കെ സ്ഥാപക നേതാവും വൈക്കം സതൃഗ്രഹ സമരസേനാനിയുമായ പെരിയോർ ഇ വി. രാമസ്വാമി നായ്ക്കരുടെ 144-മത് ജന്മദിനാഘോഷം വൈക്കത്ത് നടന്നു

janmabhumi-ad

Digital Malayali Web Desk September 17, 2022, 08:23 p.m.

വൈക്കം സത്യാഗ്രഹ സമര സേനാനിയും ഡി എം കെ സ്ഥാപകനേതാവുമായ ഇവി രാമസ്വാമി നായ്ക്കർ “തന്തൈ പെരിയാറുടെ” 144 മത് ജന്മദിനാആഘോഷം ...


കോട്ടയം: വൈക്കം സത്യാഗ്രഹ സമര  സേനാനിയും ഡി എം കെ സ്ഥാപകനേതാവുമായ ഇവി രാമസ്വാമി നായ്ക്കർ “തന്തൈ പെരിയാറുടെ”  144 മത് ജന്മദിനാആഘോഷം  ഡിഎംകെ കോട്ടയം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖൃത്തിൽ  വൈക്കത്ത് നടന്നു.വൈക്കം വലിയ കവലയിലുള്ള തന്തൈ പെരിയാർ സ്മാരകത്തിൽ ഡിഎംകെ കേരള സ്റ്റേറ്റ് പ്രസിഡന്റ്  മൂന്നാർ മോഹൻദാസിന്റെ  അദ്ധ്യക്ഷതയിൽ കേരള സ്റ്റേറ്റ് സെക്രട്ടറി ശ്രീ കെ ആർ മുരുകേശൻ, കോട്ടയം ജില്ലാ കലക്ടർ ശ്രീമതി പി കെ ജയശ്രീ IAS , ജില്ലാ പ്രസിഡണ്ട് കോട്ടയം ഗോപകുമാർ എന്നിവർ പുഷ്പാർച്ചന നടത്തി.

 ചടങ്ങിൽ കോയമ്പത്തൂർ പി ആർ ഒ ശ്രീ ശെൻന്തിൽ അണ്ണാ, ട്രേഡ് യൂണിയൻ സ്റ്റേറ്റ് സെക്രട്ടറി ശ്രീ അബ്ദുൽ നാസർ ചിറക്കൽ, അജന്ത കുമാർ  , വനിതാ വിംഗ് സ്റ്റേറ്റ് സെക്രട്ടറി ശ്രീമതി പ്രമീള കെ കെ, വനിതാ വളണ്ടിയർ വിംഗ് സ്റ്റേറ്റ് സെക്രട്ടറി ശ്രീമതി സാജിത, പത്തനംതിട്ട ജില്ലാ സെക്രട്ടറി ശ്രീ ലൈജു കണ്ണന്താനം , തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ ജോസഫ് പയസ്, ഇസ്ഹാഖ് യൂനിവേഴ്സിറ്റി, വൈക്കം ജയരാജ്, എ വി നായർ തുടങ്ങി കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി ഡിഎംകെ നേതാക്കളുടെയും പ്രവർത്തകരുടെയും  സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി രാധികശൃാമിന്റെ  നിർദ്ദേശപ്രകാരം  പെരിയോർ സ്മാരക ലൈബ്രറിയും പാർക്കും ആധുനിക സൗകരൃങ്ങളോടെ  വിപുലീകരിക്കാൻ ഡി എം കെ സർക്കാർ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന

സെക്രട്ടറി ശ്രീ കെ ആർ മുരുകേശൻ ഉറപ്പ് നൽകി.തുടർന്ന് നേതാക്കൾ ലൈബ്രറിയും

മ്യൂസിയം സന്ദർശിച്ചു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick