Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു : മാതാപിതാക്കള്‍ ഫോണ്‍ എടുത്തുവച്ചതിന് പിന്നാലെ 15കാരിയെ കാണാതായി : ഒളിച്ചിരുന്നത് മേൽക്കൂരയിൽ : കൈയോടെ പിടികൂടി പോലീസ്

janmabhumi-ad

Digital Malayali Web Desk February 27, 2021, 02:57 p.m.

ദുബൈ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, 15 വയസുകാരി ഉമ്മ് സുകീമിലെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുകയായിരുന്നു


ദുബായ് : ദുബായില്‍ കാണാതായ പ്രവാസി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ ഫോണ്‍ എടുത്തുവെച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. വ്യാഴാഴ്ച രാവിലെ നടക്കാന്‍ പോയ ഹരിനി കരാനിയെ ആണ് കാണാതായത് . എന്നാല്‍ വിദ്യാര്‍ത്ഥിനിയെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.

ദുബൈ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, 15 വയസുകാരി ഉമ്മ് സുകീമിലെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുകയായിരുന്നു. 'മാര്‍ക്ക് കുറഞ്ഞതിന്റെ ശിക്ഷയായി മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ എടുത്തതിന് കുട്ടിക്ക് സങ്കടമുണ്ടായിരുന്നു'.

രാവിലെ മുതല്‍ മകളെ കാണാതായതായി കുടുംബം പൊലീസിനെ വിളിച്ച് അറിയിച്ചിരുന്നു. മകളെ കണ്ടെത്താനായി വിവരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കിട്ട് ആളുകളുടെ സഹായം തേടിയിരുന്നു. മകള്‍ സ്വയം അപായപ്പെടുമെന്നും മാതാപിതാക്കള്‍ ഭയപ്പെട്ടിരുന്നു, എന്നും' ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ദുരൂഹത പരിഹരിക്കാന്‍ ദുബൈ പൊലീസിന് കഴിഞ്ഞു. പെണ്‍കുട്ടിയെ മേല്‍കൂരയില്‍ ഒളിച്ചിരുന്ന നിലയില്‍ കണ്ടെത്തുകയും പിന്നീട് അവള്‍ കുടുംബത്തോടൊപ്പം പോവുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 11:30 മണിയോടെയാണ് ഹരിനിയുടെ കുടുംബം ഗള്‍ഫ് ന്യൂസിനോട് മകളെ കണ്ട കാര്യം സ്ഥിരീകരിച്ചത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick