Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി ബന്ധുവായ പെൺകുട്ടിയെ പ്രണയത്തിൽ വീഴ്ത്തി; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19കാരന്‍ അറസ്റ്റില്‍

janmabhumi-ad

Digital Malayali Web Desk December 04, 2020, 12:21 p.m.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയത്തില്‍ വീഴ്ത്തിയത് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19കാരന്‍ അറസ്റ്റില്‍


ചെങ്ങന്നൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച്  ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ. ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഇടയാടിപ്പറമ്പിൽ വിഷ്ണു ആണ്  അറസ്റ്റിലായത്. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയാണ് വിഷ്ണു ബന്ധുവായ പെൺകുട്ടിയെ പ്രണയത്തിൽ വീഴ്ത്തിയത്. 

ലോക്ഡൗണ്‍ സമയത്താണ് പെണ്‍കുട്ടി ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരുള്ള ബന്ധുവീട്ടില്‍ എത്തുന്നത്. ഈ സമയത്താണ് പ്രതിയായ വിഷ്ണു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. നിരന്തരം പ്രണയ അഭ്യര്‍ഥന നടത്തിയിട്ടും വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ ആത്മഹത്യാഭീഷണി മുഴക്കിയാണ് വിഷ്ണു വരുതിയിലാക്കുന്നത്.  തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ബന്ധുക്കള്‍ പരാതി നല്‍കിയതോടെ വിഷ്ണുവും കുടുംബവും വീട്ടില്‍ നിന്ന് മുങ്ങി.

അന്വേഷണത്തിനിടെ പൊലീസിന് കിട്ടിയ രഹസ്യ വിവരം അനുസരിച്ച് തിരുവൻവണ്ടൂരിനടുത്തുള്ള ബന്ധുവീട്ടിൽ നിന്നും ഇയാളെ അറസ്റ്റു ചെയ്തു. പ്രതിയെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു .ചെങ്ങന്നൂർ സി ഐ ജോസ് മാത്യു, എസ് ഐ എസ്.വി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick