Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സുപ്രീം കോടതി വിധി അംഗീകരിക്കുന്നു, സംഭവിച്ചതില്‍ കുറ്റബോധമില്ല, വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കും; രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

janmabhumi-ad

Digital Malayali Web Desk July 28, 2021, 11:39 a.m.

പ്രതിപക്ഷം മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടു രംഗത്തുവന്നു. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് സഭയില്‍ നടന്നതെന്ന്‍ ശിവന്‍കുട്ടി


തിരുവനന്തപുരം: സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജനപക്ഷത്ത് നില്‍ക്കുമ്ബോള്‍ സമരം നടത്തേണ്ടി വരുമെന്നും, കേസുകള്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിധിയുടെ വിശദാംശം വന്നതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. പ്രതിഷേധം രാഷ്ട്രീയ അവകാശ പോരാട്ടമായിരുന്നെന്നും സംഭവിച്ചതില്‍ കുറ്റബോധമില്ലെന്നും വി.ശിവന്‍കുട്ടി പ്രതികരിച്ചു.

അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് സഭയില്‍ നടന്നതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. മന്ത്രി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ല. അത് സംബന്ധിച്ച്‌ കോടതി ഒരു നിരീക്ഷണവും നടത്തിയിട്ടില്ല. ഇത് ഇന്ത്യാ രാജ്യത്ത് ആദ്യത്തെ വിധിയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. സംഭവത്തില് കുറ്റബോധമില്ലെന്നും നിയമപരമായി വിചാരണ നേടിരുമെന്ന് എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എയും വ്യക്തമാക്കി. അതേസമയം പ്രതിപക്ഷം മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടു രംഗത്തുവന്നു. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങളാണ് കോടതിയില്‍ നിന്നും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.

നിയമസഭാ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. നിയസമഭയിലെ അക്രമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും, കേസില്‍ പ്രതിപ്പട്ടികയിലുള്ള മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രി ഇപി ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എംഎല്‍എയുമായ കെടി ജലീല്‍, മുന്‍ എംഎല്‍എമാരായ സികെ സദാശിവന്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick