Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



സര്‍ക്കാരിന് തിരിച്ചടി; നിയമസഭ കൈയാങ്കളിക്കേസില്‍ പ്രതികള്‍ വിചാരണ നേരിടണം, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജി തള്ളി

janmabhumi-ad

Digital Malayali Web Desk October 13, 2021, 11:53 a.m.

മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജി തള്ളി. ആറ് പ്രതികളും നവംബര്‍ 22ന് കോടതിയില്‍ ഹാജരാകണം.


തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജി തള്ളി. ആറ് പ്രതികളും നവംബര്‍ 22ന് കോടതിയില്‍ ഹാജരാകണം. തിരുവനന്തപുരം സിജെഎം കോടതിയുടെതാണ് തീരുമാനം. വി. ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെടി ജലീല്‍, കുഞ്ഞഹമ്മദ് മാസ്‌റ്റര്‍, സികെ സദാശിവന്‍, കെ അജിത്ത് എന്നീ ആറു പ്രതികളുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. നവംബര്‍ 22ന് ഇവരെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.

. 2015 മാര്‍ച്ച്‌ 13ന് ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്താനാണ്​ നിയസമഭയില്‍ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എല്‍.എമാര്‍ അഴിഞ്ഞാടിയത്​. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവന്‍കുട്ടിക്ക്​ പുറമെ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ അജിത്ത് എന്നിവരടക്കമുളള എം.എല്‍.എമാര്‍ക്കെതിരെ പൊതു മുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ്​ കന്‍റോണ്‍മെന്‍റ്​ പൊലീസ് കേസ് എടുത്തത്​. 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick