Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സര്‍ക്കാറിന് തിരിച്ചടി; നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനാകില്ല, മന്ത്രി വി. ശിവന്‍ കുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണം

janmabhumi-ad

Digital Malayali Web Desk July 28, 2021, 11:17 a.m.

സഭയിലെ മൈക്ക് തകര്‍ക്കുന്ന എംഎല്‍എയുടെ പെരുമാറ്റം നോക്കൂ. എം.എല്‍.എമാരുടെ അവകാശം ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാന്‍ മാത്രമാണ്. എം.എല്‍.എമാര്‍ക്ക് പ്രത്യേക പരിഗണനയില്ല


ന്യൂഡല്‍ഹി: നിയമസഭ കയ്യാങ്കളിക്കേസ് കേസ് പിന്‍വലിക്കാനാകില്ലെന്നും മന്ത്രി വി. ശിവന്‍ കുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്നും സുപ്രീംകോടതി. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി  തള്ളികൊണ്ടായിരുന്നു  ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. മന്ത്രി ശിവന്‍ കുട്ടിയെ കൂടാതെ മുന്‍ മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, കെ.​ടി. ജ​ലീ​ല്‍, മുന്‍ എം.എല്‍.എമാരാ‍യ കെ. അജിത്, സി.കെ. സദാശിവന്‍, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് വിചാരണ നേരിടേണ്ടത്.

എം.എല്‍.എമാരുടെ അവകാശം ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാന്‍ മാത്രമാണ്. എം.എല്‍.എമാര്‍ക്ക് പ്രത്യേക പരിഗണനയില്ല. അക്രമങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സഭയില്‍ പൊതുമുതല്‍ നശിപ്പിച്ച ശേഷം അത് സഭയിലെ അഭിപ്രായ സ്വാതന്ത്ര്യമെന്ന് പറഞ്ഞ് വ്യാഖ്യാനിക്കാന്‍ സാധിക്കില്ല. അംഗങ്ങളുടെ നടപടി ഭരണഘടനാപരമായ നിയമങ്ങളെ മറികടക്കുന്നതാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 194 പ്രകാരം നിയമസംഭ അംഗങ്ങള്‍ക്കുള്ള പ്രത്യേക നിയമപരിരക്ഷയുടെ സംരക്ഷണം അവകാശപ്പെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രിവിലേജുകളും പരിരക്ഷയും ക്രിമിനല്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഒരു മാര്‍ഗമല്ല, അത് പൗരന്മാരെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ്.

സഭയിലെ മൈക്ക് തകര്‍ക്കുന്ന എംഎല്‍എയുടെ പെരുമാറ്റം നോക്കൂ. പ്രഥമദൃഷ്ട്യാ ഇത്തരത്തിലുള്ള പെരുമാറ്റത്തെക്കുറിച്ച്‌ നാം കര്‍ശനമായ വീക്ഷണം സ്വീകരിക്കണം. ഇത് സ്വീകാര്യമായ പെരുമാറ്റമല്ല. അദ്ദേഹം വിചാരണ നേരിടണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. നമുക്ക് കോടതിയുടെ ഉദാഹരണം നോക്കാം. കോടതിയില്‍ പോലും അഭിഭാഷകര്‍ വലിയ തോതില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പരസ്പരം എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ കോടതിയുടെ സ്വത്ത് നശിപ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കുമോ എന്നും ജസ്റ്റിസ് ചോദിച്ചു.

കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ബാ​ഹ്യ​സ്വാ​ധീ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യ​തെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം സി.​ജെ.​എം കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന്,​ ശി​വ​ന്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​ക്കാ​റിന്‍റെ നി​ല​പാ​ട്​ കോ​ട​തി​യി​ല്‍ അ​റി​യി​ക്കു​ന്ന​തി​ല്‍ വീ​ഴ്​​ച​വ​രു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച്‌​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ര്‍ ഒാ​ഫ്​ പ്രോ​സി​ക്യൂ​ഷ​നാ​യി​രു​ന്ന വ​നി​ത​യെ​ മാ​റ്റുകയും ചെയ്തു.

2015ല്‍ യു.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​റി​െന്‍റ കാ​ല​ത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ന്‍ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളാ​ണ്​ കേ​സി​നാ​ധാ​രം. നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ, മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, കെ.​ടി. ജ​ലീ​ല്‍ ഉ​ള്‍​പ്പെ​ടെ ആ​റ്​ പ്ര​തി​ക​ളും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന്​ ഉ​ത്ത​ര​വു​ണ്ടാ​യി.

കൈ​യാ​ങ്ക​ളിയില്‍​ മ​ന്ത്രി​മാ​ര​ട​ങ്ങു​ന്ന സാ​മാ​ജി​ക​ര്‍​ക്കെ​തി​രെ എ​ടു​ത്ത കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ആ​വ​ശ്യം ത​ള്ളി​യ സി.​ജെ.​എം കോ​ട​തി ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​യാ​ണ് ഹൈ​കോ​ട​തി ത​ള്ളി​യ​ത്. ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ള്‍​ക്ക്​ സ​ഭ​യു​ടെ അ​ന്ത​സ്സ്​ സം​ര​ക്ഷി​ക്കാ​നു​ള്ള ധാ​ര്‍​മി​ക ചു​മ​ത​ല​യു​ണ്ടെ​ന്ന​ത​ട​ക്കം വി​ല​യി​രു​ത്തി കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന സര്‍ക്കാര്‍ ആ​വ​ശ്യം കോടതി നി​ഷേ​ധി​ച്ചു.തുടര്‍ന്നാണ് ഹൈ​കോ​ട​തി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സു​പ്രീം​കോ​ട​തി​യെ സമീപിച്ചത്. നി​യ​മ​പ​ര​മാ​യ വ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ല്‍ ഹൈ​കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​ന്​ വീ​ഴ്ച പ​റ്റി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി അ​പ്പീ​ല്‍ ന​ല്‍​കാ​മെ​ന്ന അ​ഡീ​ഷ​ന​ല്‍ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ കെ.​കെ. ര​വീ​ന്ദ്ര​നാ​ഥിന്‍റെ നി​യ​മോ​പ​ദേ​ശ​ത്തിലാണ്​ സുപ്രീംകോടതിയില്‍ ഹരജി​ ന​ല്‍​കി​യ​ത്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick