Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മിഡിലീസ്റ്റ് കായംകുളം പ്രവാസി കൂട്ടായ്മ അരിത ബാബുവിന് ഇലക്ഷൻ ഫണ്ട് കൈമാറി

janmabhumi-ad

Digital Malayali Web Desk April 01, 2021, 06:43 a.m.

കൂട്ടായ്മയുടെ പ്രതിനിധി ഷാനവാസ്‌ താഹ അരിതാബാബുവിന് വനിതാ കോൺഗ്രസ് സംഘടിപ്പിച്ച അരിതാരവം പരിപാടിയിൽ വെച്ചാണ് ചെക്ക് കൈമാറിയത്.


കായംകുളം : കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി കുമാരി അരിത ബാബുവിന്റെ ഇലക്ഷൻ ഫണ്ടിലേക്ക്  സൗദി അറേബ്യ , ബഹ്റൈൻ, യുഎഇ,ഒമാൻ,ഖത്തർ,കുവൈത്ത് എന്നിവടങ്ങളിലെ കായംകുളത്തെ  കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ സ്വരൂപിച്ച ഒന്നര ലക്ഷം രൂപ സ്ഥാനാർത്ഥിക്ക് കൈമാറി. കൂട്ടായ്മയുടെ പ്രതിനിധി ഷാനവാസ്‌ താഹ  അരിതാബാബുവിന് വനിതാ കോൺഗ്രസ് സംഘടിപ്പിച്ച അരിതാരവം പരിപാടിയിൽ വെച്ചാണ് ചെക്ക് കൈമാറിയത്.

ഇലക്ഷൻ പ്രഖ്യാപിച്ച സമയം മുതൽ കൂട്ടായ്മ വിവിധ രാജ്യങ്ങളിളെ കൊണ്ഗ്രെസ്സ് അനുകൂല പ്രവാസികളെ വാട്സ്ആപ് ഗ്രൂപ് വഴി ഏകോപിപ്പിച്ചു പ്രവർത്തനം നടത്തി വരികയാണ്.ഇലക്ഷൻ ഫണ്ട് സമാഹരണത്തിനും പ്രചാരണ പരിപാടികൾക്കും സത്താർ കായംകുളം, ഷബീർ വരിക്കപ്പള്ളി,സജി കായംകുളം,ഷിബു ഉസ്മാൻ, സെയ്ഫുദ്ദീൻ കിച്ചിലു (സൗദി അറേബ്യ ),സി എ ബിജു(യു എ ഇ ), അനസ് റഹീം,ധനേഷ് പിള്ള,സജീർ സ്റ്റാർ (ബഹ്‌റൈൻ ), മനോജ് ഏവൂർ(കുവൈറ്റ്‌ ) എന്നിവരാണ് നേതൃത്വം നൽകിയത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick