Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


എം.ജി. ബിരുദ ഏകജാലക പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

janmabhumi-ad

Digital Malayali Web Desk July 31, 2021, 01:24 a.m.

പ്രവേശന നടപടികൾ പൂർണമായും ഓൺലൈനായിയിരിക്കും


കോട്ടയം :മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആന്റ് സയൻസ് കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

പ്രവേശന നടപടികൾ പൂർണമായും ഓൺലൈനായിയിരിക്കും.   അതിനാൽ എൻ.സി.സി./എൻ.എസ്.എസ്./ വിമുക്തഭടൻ എന്നീ വിഭാഗങ്ങൾക്കുള്ള ബോണസ് മാർക്ക് ലഭിക്കുന്നതിനായുള്ള സാക്ഷ്യപത്രങ്ങൾ, പട്ടികജാതി/പട്ടിക വർഗ വിഭാഗക്കാർ, ഒ.ഇ.സി., എസ്.ഇ.ബി.സി. എന്നീ വിഭാഗക്കാർ, മുന്നാക്കക്കാരിലെ പിന്നാക്കക്കാർ എന്നീ വിഭാഗങ്ങളിലെ സംവരണത്തിനാവശ്യമായ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ അപ്ലോഡ് ചെയ്യേണ്ടതായുണ്ട്.

പ്രോസ്പെക്ടസിൽ പറയുന്ന പ്രകാരം സംവരണാനുകൂല്യത്തിനായി നിശ്ചിത സാക്ഷ്യപത്രങ്ങൾ തന്നെയാണ് അപ്ലോഡ് ചെയ്തിരിക്കുന്നത് എന്ന് അപേക്ഷകർ ഉറപ്പുവരുത്തേണ്ടതാണ്.  കൃത്യമായ രേഖകളുടെ അഭാവത്തിൽ പ്രവേശനം തന്നെ റദ്ദാക്കപ്പെടുന്നതിന് സാധ്യതയുണ്ടെന്നതിനാൽ അപേക്ഷകർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർ സംവരണാനുകൂല്യം ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി./ ഒ.ഇ.സി. വിഭാഗത്തിൽപ്പെടുന്നവർ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റുമാണ് അപ്ലോഡ് ചെയ്യേണ്ടത്. ഇ ഡബ്ല്യു എസ് വിഭാഗത്തിന്റെ ആനുകൂല്യം അവകാശപ്പെടുന്നവർ 'ഇൻകം ആന്റ് അസറ്റ്സ് സർട്ടിഫിക്കറ്റ്' അപ്ലോഡ് ചെയ്യണം. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ട് ലക്ഷത്തിൽ കൂടുതലായി നൽകിയതിനുശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാവുന്നതുമാണ്. എൻ.സി.സി./എൻ.എസ്.എസ്. എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ ബിരുദ തലത്തിലെ സാക്ഷ്യപത്രങ്ങളാണ് അപ്ലോഡ് ചെയ്യേണ്ടത്. ഇതേപോലെ തന്നെ വിമുക്തഭടൻ/ജവാൻ എന്നിവരുടെ ആശ്രിതർക്ക് ലഭ്യമാവുന്ന ബോണസ് മാർക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും ലഭ്യമാവുന്ന സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. ഇതിനായി ആർമി/നേവി/എയർഫോഴ്സ് എന്നീ വിഭാഗങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick