Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'ഷിജു വര്‍ഗീസ് പെട്രോളുമായെത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന്' ജെ മേഴ്‌സിക്കുട്ടിയമ്മ; 'തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്ന്' ഷിജു വര്‍ഗീസ്

janmabhumi-ad

Digital Malayali Web Desk April 06, 2021, 09:31 a.m.

ഷിജു വര്‍ഗീസിനെ കസ്റ്റഡിയിലെടുത്തതല്ലെന്നും പരാതി നല്‍കാനാണ് ഷിജു കണ്ണനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.


കൊല്ലം: കുണ്ടറയില്‍ ഇഎംസിസി ഡയറക്ടറും സ്ഥാനാര്‍ത്ഥിയുമായ ഷിജു വര്‍ഗീസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പെട്രോളുമായെത്തി എത്തിയ സ്ഥാനാര്‍ത്ഥിയുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് മന്ത്രി പറഞ്ഞു.

'ഷിജു എം. വര്‍ഗീസ് രാവിലെ കുരീപ്പള്ളിയിലെത്തി ഇന്നോവ കാറില്‍ പെട്രോളും കൊണ്ട് വരികയും, തന്നെ ആരോ ആക്രമിക്കുന്നു, തന്നെ കത്തിക്കുന്നു എന്ന രീതിയില്‍ പ്രചാരണമുണ്ടാക്കുകയും അത് അവിടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. പൊലീസ് ആ പ്രദേശത്ത് ഉണ്ടായിരുന്നത് കൊണ്ട് ഉടന്‍ തന്നെ അയാളെ കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമിക്കുന്ന ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണിത്,’ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

എന്നാല്‍ മന്ത്രിയുടെ ആരോപണങ്ങൾക്ക് വിപരീതമായി തന്റെ വാഹനത്തിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഷിജുവിന്റെ വാദം.

ഷിജു വര്‍ഗീസിനെ കസ്റ്റഡിയിലെടുത്തതല്ലെന്നും പരാതി നല്‍കാനാണ് ഷിജു കണ്ണനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.  

ഷിജു വര്‍ഗീസിന്റെ വാഹനത്തില്‍ നിന്നും പെട്രോള്‍ കുപ്പി ഉണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും ഇരു പക്ഷത്തിന്റെയും വാദം കേട്ട ശേഷം സംഭവത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് പൊലീസ് അറിയിച്ചു. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick