Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കൈപ്പള്ളിയിലെ മീശപ്പുലിമല : വർണ്ണനകൾക്കും അപ്പുറം ആണ് മുതുകോര മലയിലെ കാഴ്ചകൾ

janmabhumi-ad

Digital Malayali Web Desk October 25, 2020, 11:23 p.m.

മുകളിൽ  കയറി മൂന്നു കിലോമീറ്റർ  ദൂരം നടന്നാൽ  ഹിൽ ടോപ്പിൽ എത്താം വഴിയിൽ ഒരുപാട്  മനോഹരമായ കാഴ്ചകൾ ഉള്ളതുകൊണ്ട് മുന്ന് കിലോമീറ്റർ നടന്ന ഒരു ഫീൽ തോന്നില്ല


കോട്ടയം  ജില്ലയിലെ പൂഞ്ഞാർ  ടൗണിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ ദൂരം  മാത്രമാണ്.  മുതുകോര  മലയിലേക്  കൈപ്പള്ളിയിൽ നിന്നും കുറച്ച് ദൂരം ഒരു ചെറിയ കോൺക്രീറ്റ്  റോഡിലൂടെ വാഹനത്തിൽ മുതുകോര മലയിലേക്ക്   പോകാൻ കഴിയും  .മലയുടെ 2കിലോമീറ്റർ താഴെ വണ്ടി പാർക്ക് ചെയ്തു ഏകദേശം ഒരു  750മീറ്റർ  ട്രെക്കിങ്‌ ചെയ്ത് വേണം ഈ മലയുടെ മുകളിൽ എത്താൻ.

കുത്തനെയുള്ള കയറ്റങ്ങൾ കുറച്ചുണ്ട് എങ്കിലും  അത്ര പ്രയാസമുള്ള ട്രെക്കിങ്ങ് അല്ല.  പുല്ലുകൾക്ക് ഇടയിലൂടെ കയറി വേണം മലമുകളിൽ എത്താൻ. മുകളിൽ  കയറി മൂന്നു കിലോമീറ്റർ  ദൂരം നടന്നാൽ   ഹിൽ ടോപ്പിൽ എത്താം വഴിയിൽ ഒരുപാട്  മനോഹരമായ കാഴ്ചകൾ ഉള്ളതുകൊണ്ട് മുന്ന് കിലോമീറ്റർ നടന്ന ഒരു ഫീൽ തോന്നില്ല.

രാവിലെ 6 മണി ആവുമ്പോഴേക് എത്തുകയാണെങ്കിൽ മനോഹരമായ കോട പുതച്ച കാഴ്ച്ച ലഭിക്കും. കട്ട തണുപ്പുമായിരിക്കും .

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ  ജില്ലകളിൽ ഉള്ളവർക്ക് ഒരു ദിവസം കൊണ്ട് കണ്ട് വരാവുന്ന ഒരു അടിപൊളി സ്ഥലമാണ് മുതുകോര മല.

റൂട്ട്  :ഈരാറ്റുപേട്ട -പൂഞ്ഞാർ -പയ്യാനിത്തോട്ടം -കൈപ്പള്ളി - മുതുകോര മല. കൈപ്പള്ളിയിൽ നിന്ന് ജീപ്പ് സർവീസും  ഉണ്ട് . ഈരാറ്റുപേട്ടയിൽ  നിന്ന് കയറ്റവും വളവുകളും മലനിരകളുടെ ദൃശ്യങ്ങളും  നിറഞ്ഞ കൈപ്പള്ളിക്കുള്ള ബസ്  യാത്രയും ശ്രമിക്കാവുന്നതാണ് .

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick