Digital Malayali Web Desk March 27, 2023, 01:45 p.m.
പുറത്തൊക്കെ പോകുമ്പോൾ ആളുകൾ ഇങ്ങനെ വന്ന് സംസാരിക്കുന്നതൊക്കെ ഉറപ്പായും
മലയാളികളുടെ പ്രിയ നടിയാണ് മീരാ വാസുദേവ്. ബ്ലെസി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായികയായി എത്തിയ താരമായിരുന്നു നടി മീരാ വാസുദേവ്. ഈ ചിത്രത്തോടെ മലയാളത്തില്‍ തന്നെ ഒരുപാട് മികച്ച വേഷങ്ങള്‍ മീര വാസുദേവന് വന്നു ചേരുകയുണ്ടായി. എന്നാല്‍ പെട്ടെന്ന് സിനിമ മേഖലയില്‍ ആ താരം അപ്രത്യക്ഷമാവുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്ബരയിലെ പ്രധാന കഥാപാത്രമാണ് മീരാ വാസുദേവ് തിരിച്ചുവരുകയായിരുന്നു. ഈ പരമ്ബര മിനി സ്ക്രീനില്‍ വലിയ ഹിറ്റാണ്.
കരിയറില്‍ പല വലിയ അവസരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ദാമ്ബത്യ ജീവിതത്തില്‍ മീരയ്ക്ക് തിരിച്ചടികളാണ് ലഭിച്ചത്. രണ്ട് തവണ വിവാഹിതയായെങ്കിലും രണ്ടും പരാജയമായിരുന്നു.
ഇപ്പോഴിതാ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ സീരിയൽ ജീവിതത്തെ കുറിച്ചും നേരിട്ടിട്ടുള്ള പ്രതിസന്ധികളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് മീര. ഭാര്യയുണ്ടെങ്കിലും ചിലരൊക്കെ തന്നോട് ഫ്ലേർട്ട് ചെയ്യാൻ നോക്കിയിട്ടുണ്ടെന്നാണ് മീര പറയുന്നത്.
‘പുറത്തൊക്കെ പോകുമ്പോൾ ആളുകൾ ഇങ്ങനെ വന്ന് സംസാരിക്കുന്നതൊക്കെ ഉറപ്പായും പ്രൈവസിയെ ബാധിക്കും. സെലിബ്രിറ്റിയായി കഴിഞ്ഞാൽ തന്നെ നമ്മുടെ പേഴ്സണൽ സ്പേസ് നഷ്ടപ്പെടും. കാരണം നമ്മൾ പബ്ലിക്ക് പ്രൊപ്പർട്ടി പോലെയാകും. പലരും താരങ്ങൾക്ക് ഒരു ജീവിതമുണ്ടെന്ന കാര്യം മനസിലാക്കാറില്ല.
‘നമ്മുടെ അടുത്ത് വരുന്നതിലും സംസാരിക്കുന്നതിലുമൊന്നും പ്രശ്നമില്ല. പക്ഷെ ഫോട്ടോയോ മറ്റുമൊക്കെ എടുക്കുമ്പോൾ ചോദിക്കണം. അനുവാദം ചോദിച്ച് എടുത്താൽ ഉറപ്പായും ഞാൻ സമ്മതിക്കും. ചിലപ്പോൾ നമ്മളെ ഫ്ളേട്ട് ചെയ്യാൻ വരെ നോക്കാറുണ്ട് ചില ആളുകൾ. ചിലരുടെയൊക്കെ കൂടെ വൈഫുണ്ടാകും എന്നിട്ടും നമ്മളെ ഫ്ളേട്ട് ചെയ്യാൻ നോക്കുന്നവരുണ്ട്.’
‘കുടുംബ വിളക്ക് വന്നതിനുശേഷം ഞങ്ങൾക്ക് ക്രിക്കറ്റ് കാണാൻ പറ്റുന്നില്ലായെന്ന് പറഞ്ഞ് ചില പുരുഷന്മാർ ദേഷ്യപ്പെടാറൊക്കെയുണ്ട്. പക്ഷെ ദേഷ്യപ്പെട്ട ശേഷം അവരും സെൽഫിയെടുക്കും. സെൽഫിയും വേണം നോക്കി ദേഷ്യപ്പെടുകയും ചെയ്യും’ രസകരമായ സംഭവങ്ങൾ ഓർത്തെടുത്ത് മീര പറഞ്ഞു.
വളരെ ചെറിയ പ്രായത്തിലാണ് മീര വാസുദേവ് തന്മാത്രയിൽ അമ്മ വേഷം ചെയ്തത്. അന്ന് അമ്മ പോലും ആയിട്ടില്ലാത്ത താൻ സ്വന്തം അമ്മയെയാണ്
ആ വേഷം ചെയ്യാൻ കോപ്പി അടിച്ചത് എന്നാണ് മീര പറയുന്നത്. സിനിമയുടെ ഷൂട്ടിങ് സമയത്ത് മോഹൻലാലിൽ നിന്നും പഠിച്ച പലകാര്യങ്ങളെ കുറിച്ചും മീര വാചാലയായി. ടെക്നിക്കലി സിനിമക്ക് ഭാഷയുടെ വ്യത്യസങ്ങളൊന്നുമില്ലെന്നും ബാക്കിയെല്ലാം തങ്ങളുടെ അഭിനയം പോലെയിരിക്കുമെന്നും മീര പറഞ്ഞു.
‘ടെക്നിക്കലി സിനിമ എല്ലാം ഒരുപോലെയാണ്. ബാക്കിയെല്ലാം നമ്മുടെ പെർഫോമൻസുമായി ബന്ധപ്പെട്ടിരിക്കും. ഭാഷ അറിയില്ലെങ്കിലും എല്ലാ ഭാഷയിലെയും ഇമോഷണൽ കണ്ടന്റുകൾ ഒരുപോലെയാണ്. തന്മാത്രയിലെ ഇമോഷണൽ കണ്ടന്റ് എനിക്ക് മനസിലായിരുന്നു.’
‘വളരെ നന്നായിട്ടാണ് ബ്ലെസി സാർ എനിക്കത് മനസിലാക്കി തന്നത്. തോമസേട്ടനും എപ്പോഴും എന്റെ കൂടെയുണ്ടാകുമായിരുന്നു. തുടർച്ചയായി ഓരോ ഡയലോഗുകളും എന്നെ ഓർമിപ്പിച്ചുകൊണ്ടിരിക്കും. ഇരുപതോ മുപ്പതോ പ്രാവശ്യം അദ്ദേഹം ഡയലോഗുകൾ റിപ്പീറ്റ് ചെയ്യും.’
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.