Digital Malayali Web Desk February 04, 2023, 12:47 a.m.
എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷൻ തേടിയിട്ടുണ്ട്
മലയാളികളുടെ പ്രിയ നടിയാണ് മീരാ വാസുദേവ്. ബ്ലെസി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായികയായി എത്തിയ താരമായിരുന്നു നടി മീരാ വാസുദേവ്. ഈ ചിത്രത്തോടെ മലയാളത്തില്‍ തന്നെ ഒരുപാട് മികച്ച വേഷങ്ങള്‍ മീര വാസുദേവന് വന്നു ചേരുകയുണ്ടായി. എന്നാല്‍ പെട്ടെന്ന് സിനിമ മേഖലയില്‍ ആ താരം അപ്രത്യക്ഷമാവുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്ബരയിലെ പ്രധാന കഥാപാത്രമാണ് മീരാ വാസുദേവ് തിരിച്ചുവരുകയായിരുന്നു. ഈ പരമ്ബര മിനി സ്ക്രീനില്‍ വലിയ ഹിറ്റാണ്.
ഈ സീരിയലിൽ നാല് മക്കളുടെ അമ്മയുടെ വേഷം ആണ് കൈകാര്യം ചെയ്യുന്നത്.
പ്രശസ്ത ഛായാഗ്രാഹകൻ അശോക് കുമാറിന്റെ മകൻ വിശാൽ അഗർവാളിനെ 2005 ലാണ് മീര വാസുദേവൻ ആദ്യം വിവാഹം കഴിക്കുന്നത്. ഈ ബന്ധം തനിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയതായി മുൻപ് നടി തന്നെ പറഞ്ഞിട്ടുണ്ട്. വിശാലുമായി പിരിഞ്ഞതിന് ശേഷമാണ് നടൻ ജോൺ കൊക്കനുമായിട്ടുള്ള മീരയുടെ കല്യാണം നടക്കുന്നത്. ഈ ബന്ധത്തിലൊരു മകനും ജനിച്ചിരുന്നു. എന്നാൽ 2016 ൽ താരങ്ങൾ വേർപിരിഞ്ഞു. മുമ്പ് വിവാഹത്തെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ മീര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
”ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്. പക്ഷേ ഒന്ന് മാത്രം പറയാം, വിവാഹ ബന്ധം വേർപെടുത്തുമ്പോൾ സമൂഹത്തിന് മുന്നിൽ എപ്പോഴും സ്ത്രീകൾ മാത്രമാണ് കുറ്റക്കാർ. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരും കാണാറില്ല. ആദ്യ ഭർത്താവിൽ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷൻ തേടിയിട്ടുണ്ട്. 2012ൽ രണ്ടാമത് വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേർപിരിഞ്ഞു’-മീര വാസുദേവ് പറഞ്ഞു.”
പക്ഷേ എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. എന്റെ മകന് ഞങ്ങൾ രണ്ട് പേരെയും വേണം. അതിൽ യാതൊരു മാറ്റവുമില്ലെന്നും മീര കൂട്ടിച്ചേർത്തു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.