Digital Malayali Web Desk March 01, 2023, 11:57 p.m.
മീരയുടെ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനും വധൂവരന്മാർക്ക് ആശംസ
ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് നടി മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് ചിത്രം 'മകളി'ലൂടെയാണ് മീര മടങ്ങി വരവ് നടത്തിയിരിക്കുന്നത്. 2014ല്‍ ആയിരുന്നു മീരയുടെ വിവാഹം. അനില്‍ ജോണ്‍ ടൈറ്റസാണ് മീരയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. വിവാഹശേഷം ചെറിയ ഇടവേളകള്‍ എടുത്താണ് മീര സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നടി ചിത്രങ്ങളും പങ്കിടാറുണ്ട്
ഇപ്പോഴിതാ മീരയുടെ സഹോദരി ജെനി സൂസന്റെ മകളുടെ വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കേവരുന്നത്. ജെനി സൂസന്റെ മകൾ മിഷല്ലെ ബിജോയും ബോബിനും തമ്മിലുള്ള വിവാഹത്തിന്റെ റിസപ്ഷൻ കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചു നടന്നു. മീരയുടെ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനും വധൂവരന്മാർക്ക് ആശംസ അർപ്പിക്കാനുമായി നടൻ ദിലീപും എത്തിയിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.