Digital Malayali Web Desk April 16, 2023, 12:10 p.m.
ആ സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ സങ്കടമുണ്ട്. എന്റെ നല്ലൊരു സുഹൃത്താണ് ദിലീപ് ചേട്ടന്‍
സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി മീരാജാസ്മിൻ. മലയാളത്തിലെ മുതിർന്ന താരങ്ങളുടെ മുതൽ യുവതാരനിരയുടെ നായികയായി വരെ അഭിനയിച്ചിട്ടുള്ള മീരാജാസ്മിൻ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. വെറുമൊരു തിരിച്ചുവരവ് അല്ലെന്ന് പറയേണ്ടി വരും. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ തരംഗമായി കൊണ്ടായിരുന്നു മീരാജാസ്മിന്റെ തിരിച്ചുവരവ്.
മലയാള സിനിമയിലെ താരങ്ങള്‍ ഒന്നടങ്കം അഭിനയിച്ച് കയ്യടി നേടിയ ചിത്രമായിരുന്നു അമ്മ നിര്‍മ്മിച്ച ട്വന്റി 20 എന്ന സിനിമ. മലയാളത്തിലെ താര രാജാക്കന്മാർ മുതൽ അമ്മയിലെ എല്ലാ നാടിനടന്മാരും സിനിമയിൽ അഭിനയിച്ചിരുന്നു . എന്നാൽ അന്ന് മലയാള സിനിമയിലെ ഇഷ്ട നായികാ മീര ജാസ്മിൻ ആ ചിത്രത്തിൽ ഉണ്ടായിരുന്നില്ല.
അത് പ്രേക്ഷകർക്ക് ഇടയിലും ചർച്ചയായ ഒരു വിഷയമായിരുന്നു.അമ്മ സംഘടന മീര ജാസ്മിനെ മനപ്പൂർവം ഒഴിവാക്കി എന്നും, സംഘടനയും മീരയും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ലെന്നും മറ്റും വാർത്തകൾ പ്രചരിച്ചു. എന്നാല്‍ എന്തു കൊണ്ടാണ് താന്‍ ട്വന്റി 20 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രചിത്രത്തില്‍ താന്‍ ഇല്ലാതിരുന്നതെന്ന് മീര ജാസ്മിന്‍ തുറന്നു പറയുന്ന ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ആ സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ സങ്കടമുണ്ട്. എന്റെ നല്ലൊരു സുഹൃത്താണ് ദിലീപ് ചേട്ടന്‍. എന്നിട്ട് കൂടിയും അദ്ദേഹം സംഘടിപ്പിച്ച സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ല. മനപ്പൂര്‍വ്വം ചെയ്യാഞ്ഞതല്ല. എന്നാല്‍ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചന്നും മീര പറയുന്നു. ആദ്യം ദിലീപ് ചേട്ടന്‍ വിളിച്ച് ഡേറ്റ് ചോദിച്ചിരുന്നു. എന്നാല്‍ അന്ന് അത് നീണ്ടുപോയി. പിന്നീട് ഒന്നുരണ്ട് തവണ അതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു എന്നാല്‍ അപ്പോഴൊന്നും തീയതി ഫിക്‌സ് ആയില്ല. എന്നാല്‍ ദിലീപ് ചേട്ടന്‍ മനപ്പൂര്‍വ്വം ചെയ്തതല്ല. മറ്റേതോ ഒരു ആര്‍ട്ടിസ്റ്റിന്റെ ഡേറ്റും തന്റേതുമായി ക്ലാഷ് ആയതാണ് പ്രശ്‌നം.
ആ സമയത്ത് ആയിരുന്നു എനിക്ക് ഒരു തെലുങ് പ്രൊജക്റ്റ് വന്നത്. അവര്‍ക്ക് വളരെ പെട്ടന്ന് തന്നെ ചിത്രം റിലീസ് ചെയ്യണമായിരുന്നു. അപ്പോഴാണ് 2020 സിനിമയുടെ തീയതി ഫിക്സ് ചെയ്ത് എന്നെ വിളിച്ചത്. അതാണ് തനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ കഴിയാതെ പോയത്.” മീര ഒരു അഭിമുഖത്തിൽ മുൻപ് വ്യക്തമാക്കി
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.