Digital Malayali Web Desk March 06, 2023, 04:05 p.m.
വിവാഹിതനായ ഒരു പുരുഷനുമായി പ്രണയബന്ധമുണ്ടായിരുന്ന സ്ത്രീയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത്.....
ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി നയന്‍ താരക്കെതിരെ മോഡല്‍ മീര മിഥുന്‍. നേരത്തെ പല സിനിമാ താരങ്ങള്‍ക്കെതിരെയും വിവാദ ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞ മീര നയന്‍താരയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. നയന്‍താരയുടെ ചിത്രം മൂക്കുത്തി അമ്മനുമായി ബന്ധപ്പെടുത്തിയാണ് നടിയെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ചിത്രത്തിൽ മൂക്കുത്തി അമ്മൻ എന്ന ദേവിയുടെ കഥാപാത്രമായാണ് നയൻതാരയെത്തുന്നത്.
വിവാഹിതനായ ആളുമായി പ്രണയബന്ധത്തിലായിരുന്ന നയൻതാരയാണ് ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും നയൻതാര ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് അപമാനകരമാണെന്നും മീര മിഥുൻ ട്വീറ്റ് ചെയ്തു.
"വിവാഹിതനായ ഒരു പുരുഷനുമായി പ്രണയബന്ധമുണ്ടായിരുന്ന സ്ത്രീയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത്. അവർക്ക് അമ്മൻ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിങ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടിൽ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കൾ ഒരക്ഷരം പോലും മിണ്ടാൻ പോവുന്നില്ല", മീര മിഥുൻ ട്വീറ്റ് ചെയ്തു.
വിവാദ പരാമർശത്തിൽ നയൻതാരയുടെ ആരാധകർ മീര മിഥുനിനെതിരെ രംഗത്തെത്തിയിരുന്നു.ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേർന്നാണ്. ബാലാജി തന്നെയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഭക്തിചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയൻതാര മത്സ്യമാംസാദികൾ ഉപേക്ഷിച്ചിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.