Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഭർത്താവ് മരിച്ചിട്ട് 12 കൊല്ലം കഴിഞ്ഞു, ഒരു മകനും, മകളുമുണ്ട്. ചിരട്ട എടുത്തു തെണ്ടാൻ പോകാനാണ് മകൻ പറഞ്ഞത്; ഞാൻ എല്ലാം നേടി, പക്ഷേ ഇപ്പൊ എനിക്ക് ഒന്നുമില്ലന്ന് നടി മീന ഗണേഷ്!

janmabhumi-ad

Digital Malayali Web Desk June 29, 2022, 10:06 a.m.

കാലിന് വയ്യാതായതോടെയാണ് മീന അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തത്


അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മീന ഗണേഷ്. നാടക രംഗത്ത് നിന്നുമാണ് സിനിമയിലേയ്ക്ക് താരം അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെ അഭിനയ മികവിൻ്റെ അടിസ്ഥാനത്തിൽ മികച്ച സ്വഭാവ നടിയ്ക്കുള്ള അംഗീകാരവും മീനയെ തേടിയെത്തിയിരുന്നു.

സിനിമകളില്‍ സജീവമായിരുന്ന നടിയെ ഇപ്പോള്‍ അങ്ങനെ കാണാറില്ല. ജീവിതത്തില്‍ ദുരിത കഷ്ടതകള്‍ അനുഭവിക്കുകയാണ് നടി ഇപ്പോള്‍.

കഴിഞ്ഞ രണ്ട് വര്‍ഷമായി മീന അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. താരം ഇപ്പോള്‍ എവിടെയെന്ന് തിരകയുകയാണ് സിനിമ പ്രേമികളും സോഷ്യല്‍ ലോകവും. കാലിന് വയ്യാതായതോടെയാണ് മീന അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തത്. നേരത്തെയും ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നെങ്കിലും അത് വകവയ്ക്കാതെ അഭിനയം തുടര്‍ന്നിരുന്നു. പരസഹായത്തോടെയാണ് അവര്‍ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് അസുഖത്തിന്റെ കാഠിന്യം വര്‍ധിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ മരണത്തിന് മുമ്പ് നടിക്ക് ബിപി കുൂടി തലകറക്കം അനുഭവപ്പെട്ട തുടങ്ങിയതോടെയാണ് മീന അവശയായി മാറിയത്. ഭര്‍ത്താവ് മരിച്ചതോടെ ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ഇപ്പോള്‍ നടക്കാന്‍ പോലും ആകാത്ത അവസ്ഥയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുനാള്‍ പാലക്കാട് ആശുപത്രിയില്‍ രണ്ടാഴ്ച ചികിത്സയില്‍ കഴിഞ്ഞു. താര സംഘടനയും ഫിലിം സൊസൈറ്റിയും നല്‍കുന്ന പെന്‍ഷനാണ് തനിക്കുള്ള ഏക ആശ്വാസമെന്ന് നടി പറഞ്ഞിരുന്നു.

പന്ത്രണ്ട് വര്‍ഷം മുമ്പാണ് മീനയുടെ ഭര്‍ത്താവ് മരിക്കുന്നത്. നാടകത്തില്‍ ഒപ്പം അഭിനയിച്ച് പരിചയപ്പെട്ട ആളെ തന്നെയാണ് മീന വിവാഹം ചെയ്തതും. സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. മീനക്ക് ഒരു മകനും മകളുമാണുള്ളത്. നേരത്തെ ഒരിക്കല്‍ മകന്‍ തന്നെ നോക്കുന്നില്ല എന്നാരോപിച്ച് മീന മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ചിരട്ട എടുത്തു തെണ്ടാന്‍ പോകാന്‍ മകന്‍ പറഞ്ഞുവെന്നായിരുന്നു മീനയുടെ ആരോപണം. മകനില്‍ നിന്നു ഗാര്‍ഹിക പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് ആരോപിച്ചു മീന രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. പിന്നീട് ഈ പ്രശ്നം പോലീസ് മക്കളെ വിളിച്ചുവരുത്തി പരിഹരിക്കുകയായിരുന്നു.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick