Digital Malayali Web Desk February 24, 2021, 10:03 p.m.
കോവിഡ്കാല പ്രവർത്തനങ്ങൾക്ക് സൗദിയിൽ മീഡിയ വൺ ഏർപ്പെടുത്തിയ ബ്രെവ്ഹാർട് അവാർഡ് പ്രവാസി മലയാളി ഫെഡറേഷൻ പ്രതിനിധികൾ ഏറ്റു വാങ്ങി
കോവിഡ്കാല പ്രവർത്തനങ്ങൾക്ക് സൗദിയിൽ മീഡിയ വൺ ഏർപ്പെടുത്തിയ ബ്രെവ്ഹാർട് അവാർഡ് പ്രവാസി മലയാളി ഫെഡറേഷൻ പ്രതിനിധികൾ ഏറ്റു വാങ്ങി. കോവിഡ് പ്രോട്ടൊക്കോൽ ഉള്ളതിനാൽ റിയാദിലെ റമാദ് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ലളിതമായ അവാർഡ് ദാന ചടങ്ങ് നടന്നത്.നാഷണൽ കമ്മിറ്റി പ്രെസിഡന്റ് ഡോ. അബ്ദുൽ നാസർ, ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ,ട്രഷറർ ജോൺസൺ മാർക്കോസ്, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, റിയാദ് സെൻട്രൽ കമ്മിറ്റി പ്രെസിഡന്റ് മുജിബ് കായംകുളം,ജോ. സെക്രട്ടറി റസൽ, അൽ ഖർജ്ജ് ജനറൽ സെക്രട്ടറി സവാദ് അയത്തിൽ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാരം സൗദിയിലെ പി എം എഫ് പ്രവർത്തകർക്കും ഒപ്പം സൗദിയിലെ ജീവകാരുണ്യ പ്രവർത്തകർക്കും സമർപ്പിക്കുന്നു
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.