Digital Malayali Web Desk January 16, 2021, 04:21 p.m.
ഡീസലില്‍ മാത്രമല്ല, ടിക്കറ്റ് മെഷീനിലും തട്ടിപ്പ് നടക്കുന്നുണ്ട്. മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നു. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഐ എന്‍ ടി യു സി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകറിന് എതിരെ പ്രതിഷേധവുമായി ജീവനക്കാര്‍. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തിയതായും അദ്ദേഹം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിയുടെ 100 കോടിയോളം രൂപ കാണാനില്ല. അന്ന് അക്കൗണ്ട്സ് മാനേജരായിരുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുമെന്നും എംഡി പറഞ്ഞു.
ഇപ്പോള്‍ ചിലര്‍ സിഎന്‍ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാന്‍ വേണ്ടിയാണ്. ഡീസലില്‍ മാത്രമല്ല, ടിക്കറ്റ് മെഷീനിലും തട്ടിപ്പ് നടക്കുന്നുണ്ട്. മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും എംഡി പറഞ്ഞു. പത്ത് ശതമാനം ജീവനക്കാരെങ്കിലും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇതിനെതിരെയാണ് പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്തെത്തിയത്. ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തൊഴിലാളികളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍ ഐ എന്‍ ടി യു സിക്കാര്‍ എം ഡിക്ക് എതിരെ പ്രതിഷേധിച്ചു. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഐ എന്‍ ടി യു സി അറിയിച്ചു. ജീവനക്കാര്‍ക്കെതിരെ പ്രതികരണം നടത്തിയ ബിജു പ്രഭാകറിന് എതിരെ വിവിധ യൂണിയനുകളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
സ്ഥാപനം ചെളിക്കുണ്ടില്‍ കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മാറ്റങ്ങളെ എതിര്‍ക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്സുകള്‍ നിര്‍മ്മിച്ചത് വേണ്ട പഠനമില്ലാതെയാണ്. ജീവനക്കാര്‍ കൂടുതലാണ്. ചിലര്‍ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. അവര്‍ക്ക് പകരം എം പാനലുകാരാണ് ജോലി ചെയ്യുന്നത്. സി എന്‍ ജിയെ എതിര്‍ക്കുന്നത് ട്രിപ് ദൂരം കൂട്ടിക്കാണിച്ചുളള ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും ബിജുപ്രഭാകര്‍ ആരോപിച്ചിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.