Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & cultureകരപറ്റാനാവാതെ മുങ്ങിത്താണ് കോണ്ഗ്രസ്; ഒന്നിന് പിറകെ ഒന്നായി നേതാക്കളുടെ രാജി, ഒരു ചുക്കുമില്ലെന്ന് നേതൃത്വം, കൊഴിഞ്ഞുപോയവരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് ഇടതുമുന്നണി

janmabhumi-ad

Digital Malayali Web Desk September 15, 2021, 07:28 p.m.

ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയിലാണ് കെപിസിസി. നേതൃത്വം എന്നത് ഒന്നോ രണ്ടോ വ്യക്തികളല്ല.


കോട്ടയം; കൊണ്ഗ്രസ്സില്‍ പുനസംഘടനയും പുതിയ നേതൃത്വവും ഉയിര്‍ത്തെഴുന്നെല്‍പ്പിനായിരുന്നെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ അധപതനത്തിലേക്ക് നയിക്കുന്ന അവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി നേതാക്കന്മാരുടെ രാജിയും തുടങ്ങിക്കഴിഞ്ഞു. എക്കാലത്തെയും എന്നപോലെ സ്ഥാനമാനങ്ങള്‍ തന്നെയാണ് ഇപ്പോഴും വിഷയം. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റി നെയും സമ്മര്‍ദ്ധത്തില്‍ ആഴ്ത്തി കൊഴിഞ്ഞു പോക്ക് തുടരുമ്പോള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ ഇടതുമുന്നണിയും കാത്തുനില്‍ക്കുകയാണ്. 

ആര് പോയാലും കോണ്ഗ്രസിന് ഒരു ചുക്കും സംഭവിക്കുകയില്ലെന്ന് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസ്ഥാവിക്കുമ്പോഴും കാര്യങ്ങള്‍ കൈവിട്ടു പോവുകയാണ്. ഡിസിസി പുനസംഘടനയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും പോലുള്ള മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിച്ചതോടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചെന്ന തോന്നലിലായിരുന്നു കെ സുധാകരനും സതീശനും. എന്നാല്‍ നേതൃത്വത്തെ വിമര്‍ശിച്ച കെപി അനില്‍ കുമാറിനെതിരെ അച്ചടക്ക നടപടി വന്നതോടെ അദ്ദേഹം സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവുമായി ചര്‍ച്ച  നടത്തി രാജിക്ക് പിന്നാലെതന്നെ സിപിഎമ്മില്‍ ചേരുകയും ചെയ്തു.

 പി.എസ്.പ്രശാന്തിനു പിന്നാലെ മുന്‍ ജനറല്‍ സെക്രട്ടറി കൂടി സിപി എമ്മില്‍ ചേര്‍ന്നതോടെ ഇടതുപക്ഷത്ത് ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാറും രാജിവെച്ച്‌ സിപിഎമിലേക്ക് ചേക്കേറി. കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് മൂന്ന് കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ ഒന്നിച്ച്‌ രാജിവെക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു രതികുമാര്‍. അതിന് മുമ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.  കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടെത്തുമെന്ന് ചൊവ്വാഴ്ച തന്നെ അനില്‍കുമാര്‍ സൂചന നല്‍കിയിരുന്നു.

ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയിലാണ് കെപിസിസിയെന്നും ഓരോ ദിവസവും ഓരോ കെപിസിസി ജനറല്‍ സെക്രട്ടറിമാരാണ് പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറയുകയുണ്ടായി. വന്നവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. 

അതേസമയം പാര്‍ട്ടിവിട്ടു പോകുന്നവരെ ഗൌനിക്കാത്ത നേതൃത്വത്തിന്റെ നിലപാടിനെതിരെ ബെന്നി ബഹനാന്‍ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിക്ക് ഒരു ഘടനയുണ്ട്. ആ ബോഡി ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം. നേതൃത്വം എന്നത് ഒന്നോ രണ്ടോ വ്യക്തികളല്ല. പാര്‍ട്ടി വിട്ടു പോകുന്നവര്‍ ഉന്നയിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ തമ്മിലുള്ള പരസ്പര ആരോപണങ്ങളാണ് കൊണ്ഗ്രസിന്റെ അധപതനത്തിന് പ്രധാന കാരണമെന്ന വിലയിരുത്തലുകളും സജീവമാണ്.  പാര്‍ട്ടി വിട്ടവരെ തള്ളിയും പരിഹസിച്ചും  നേതാക്കളെല്ലാം രംഗത്തെത്തുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും  ശക്തമായ ചേരിതിരിവ് പൊട്ടിത്തെറിയിലേക്ക് എത്തിയിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നെന്നാരോപിച്ച് ഒരു വിഭാഗം രാഹുല്‍ഗാന്ധിക്ക് കത്തയച്ചു. സംസ്ഥാനകോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലല്ലാതെ പുനസംഘടന നടക്കുമ്പോള്‍ യൂത്ത്‌കോണ്‍ഗ്രസ്സില്‍ ഇഷ്ടക്കാര്‍ക്ക് മാത്രം നിയമനം നല്‍കുന്നുവെന്നാണ് പരാതി. കെസി വേണുഗോപാല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും പരാതിയുണ്ട്. ഹൈക്കമാന്റിലെ സ്വാധിന ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പിടിക്കാനാണ് കെസി വേണുഗോപാലിന്റെ ശ്രമമെന്ന് ഗ്രൂപ്പുകള്‍ ആരോപിക്കുന്നു

അതേസമയം കെപിസിസി ഭാരവാഹി നിയമനത്തില്‍ ചര്‍ച്ചയാരംഭിച്ചു കഴിഞ്ഞു മുതിര്‍ന്ന നേതാക്കള്‍. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെ സുധാകരനും വി ഡി സതീശനും ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. കെപിസിസി പുനസംഘടനയില്‍ അഞ്ച് വര്‍ഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണ. നിലവില്‍ ജനപ്രതിനിധികളായ നേതാക്കളേയും കെപിസിസി ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കും. 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick