Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഒരു ഭാര്യ ഉള്ളവനെ വിവാഹം കഴിച്ചു, പൊട്ടിക്കരഞ്ഞു, പക്ഷെ നീയാണ് പെണ്ണ് : ഇത് പ്രതിസന്ധികളെ അതിജീവിച്ച് നേടിയ വിജയം, സന്തോഷം പങ്കുവെച്ച് ബഷീര്‍ ബഷി

janmabhumi-ad

Digital Malayali Web Desk June 10, 2021, 05:37 p.m.

ഒരു ഭാര്യയുള്ളയാളെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് നിരവധി വിമർശനമാണ് മഷൂറക്ക് കേൾക്കേണ്ടി വന്നത്


മലയാള ബിഗ്‌ബോസ് ആദ്യ സീസണിൽ എത്തിയ മത്സരാർത്ഥിയായിരുന്നു ബഷീർ ബഷി. എന്നാൽ താരത്തെയും കുടുംബത്തേയും അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ബിഗ് ബോസിന് പിന്നാലെ കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. ഭാര്യമാരായ സുഹാനയും മഷൂറയുമെല്ലാം ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതരാണ്. യൂടൂബ് ചാനലിലൂടെയാണ് ബഷീറിന്‌റെ കുടുംബം വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുളളത്. ബഷീറിന്‌റെയും ഭാര്യമാരുടെതുമായി വരാറുളള വീഡിയോസെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ബഷീർ ബിഗ്‌ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് സുഹാനയെയും മഷൂറയെയും കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർ കൂടുതലായും ശ്രദ്ദിക്കാൻ തുടങ്ങിയത്. പിന്നീട് യൂട്യൂബ് വീഡിയോകൾ വഴിയും മറ്റും ഇരുവരും സുപരിചിതരായി. പലപ്പോഴും ബഷീർ ഭാര്യമാർക്ക് ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്.

ഒരു ഭാര്യയുള്ളയാളെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് നിരവധി വിമർശനമാണ് മഷൂറക്ക് കേൾക്കേണ്ടി വന്നത്. എന്നാൽ മഷൂറയുടെ നേട്ടത്തിനുപിന്നാലെ അന്ന് വിമർശിച്ചവർ ഇപ്പോൾ മഷൂറയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ആദ്യകാലങ്ങളിൽ തനിക്ക് എതിരെ മോശമായി വന്ന ട്രോൾ അടങ്ങുന്ന വീഡിയോ സഹിതമാണ് തന്റെ ഉയർത്തെഴുന്നേല്പിന്റെ കഥ മഷൂറ പറയുന്നത്. മികച്ച പ്രതികരണമാണ് മഷൂറയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്.

ഒരു കമന്റ് അതിവേഗമാണ് വൈറൽ ആയത്. ‘എന്റെ പൊന്നൂ നമിച്ചു. നീ യാണ് മോളെ പെണ്ണ്. ഒരു ഭാര്യ ഉള്ളവനെ വിവാഹം കഴിച്ചു (ഒരുപാട് പേര് മോശമായി ചിത്രീകരിച്ചു, ചീത്ത വിളിച്ചു കുറ്റപ്പെടുത്തി, പരിഹസിച്ചു, കളിയാക്കി, തളർത്താൻ നോക്കി . പക്ഷെ നീ തളർന്നില്ല)തിരമാലപോലെ വന്ന എല്ലാ എതിരാളികളെയും തോൽപിച്ച് ഇന്ന് ഒരു മില്യണിൽ എത്തിയിരിക്കുന്നു. അന്ന് പരിഹസിച്ച വരെ കൊണ്ട് ഇന്ന് കയ്യടിപ്പിച്ചവൾ മഷൂറ”, എന്നാണ് കമന്റിൽ പറയുന്നത്. ആ കമന്റ് തന്നെ ഏറ്റെടുത്തത് ആയിരങ്ങൾ ആണ്.

പ്രതിസന്ധികളെയെല്ലാം അതീജിവിച്ച് ഭാര്യ നേടിയ വിജയത്തിന്‌റെ സന്തോഷമാണ് ബഷീര്‍ ബഷി അറിയിച്ചത്. മഷൂറയുടെ യൂടൂബ് ചാനലില്‍ വണ്‍ മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആയ സന്തോഷമാണ് ബഷീര്‍ കുടുംബത്തോടൊപ്പം ആഘോഷിച്ചത്. ഒപ്പം ഭാര്യ ഇതുവരെ എത്തിയ യാത്രയെ കുറിച്ചും ബിഗ് ബോസ് താരം തുറന്നുപറഞ്ഞു. മഷൂറ കരഞ്ഞിട്ടുളള ദിവസങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് പുതിയ വീഡിയോ ബഷീര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുടുംബത്തില്‍ ആദ്യമായാണ് ഒരാള്‍ യൂടൂബില്‍ വണ്‍ മില്യണ്‍ സബ്‌ക്രൈബേഴ്‌സിനെ നേടിയിരിക്കുന്നത് എന്ന് ബഷീര്‍ പറയുന്നു. മഷൂറ യൂടൂബില്‍ വരുന്നതിന് മുന്‍പ് ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു. അവള്‍ പിന്നീടാണ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകുന്നത്. അന്ന് ഒരിക്കല്‍ മഷൂറയ്ക്ക് ഞാന്‍ ആപ്പിള്‍ ഐഫോണ്‍ സമ്മാനമായി നല്‍കിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

പ്രതിസന്ധികൾക്കിടയിലും തളരാതെ പഠിച്ചു കൊണ്ടിരുന്ന കോഴ്സ് ഡിസ്റ്റിൻങ്ക്ഷനോടെയാണ് മഷൂറ പാസായത്. ഇന്ന് ബ്രാൻഡ് പ്രമോഷനും മറ്റുമായി, അഞ്ചുലക്ഷത്തിനു മുകളിൽ മഷൂറ ഒരു മാസം സമ്പാദിക്കുന്നുണ്ട് എങ്കിൽ, യൂ ട്യൂബ് വരുമാനവും കൂടി ചേർത്ത് പത്തുലക്ഷത്തിനു മുകളിലാണ് മഷൂറയുടെ വരുമാനം. ഈ തിരക്കുകൾക്കിടയിൽ ഒരിക്കൽ പോലും അവൾ നിസ്കരിക്കാതെ ഇരുന്നിട്ടില്ല, അവൾ ചെയ്യേണ്ട കാര്യങ്ങൾ പക്കാ ആയി പൂർത്തിയാക്കാറുണ്ട് എന്ന് ബഷീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick