Digital Malayali Web Desk December 07, 2022, 08:54 a.m.
അങ്ങനെ ഞാൻ മോഡലിങ്ങിൽ എത്തി. അതിനിടെ പൈസയ്ക്കായി സിനിമകളിൽ തല കാണിക്കാൻ തുടങ്ങി.
മുംബൈ ടാക്സി, ഹാപ്പി വെഡിങ്ങ്, അമർ അക്ബർ ആന്റണി, ചങ്ക്സ് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനാമാ ലോകത്തെത്തിയ യുവ നടി മറീന മൈക്കിൾ കുരിശിങ്കൽ.നായികയായും സഹനടിയായുമൊക്കെ മലയാളത്തിൽ തിളങ്ങിയ താരമാണ് മറീന മൈക്കിൾ.
അതേസമയം, വളരെ സാധാരണ കുടുംബത്തിലാണ് മെറീന ജനിച്ചത്. താൻ ജീവിതത്തിൽ അനുഭവിച്ച കഷ്ടതകളെ കുറിച്ചും തന്റെ വളർച്ചയെ കുറിച്ചും മെറീന മനസ് തുറന്നിരുന്നു. വാക്കുകളിങ്ങനെ,
എല്ലാവരെയും പോലെ എന്റെ പ്രശ്നങ്ങളും ആരംഭിക്കുന്നത് വീട്ടിൽ നിന്ന് തന്നെയാണ്. എന്റെ അച്ഛനും അമ്മയും ലവ് മാരേജ് ആയിരുന്നു. അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യനുമാണ്. സാമ്പത്തികമായി ഒന്നുമില്ലാത്തവർ ആയിരുന്നു. കോഴിക്കോട് ആണ് ഞാൻ ജനിച്ചതും വളർന്നതും. തീപിടിച്ച് കത്തി പോയ ഞങ്ങളുടെ വീട് ഇടവകക്കാർ പിരിവിട്ട് പണിത് തന്നതാണ്.
അമ്മ തയ്യൽക്കാരിയായിരുന്നു. പത്താം ക്ലാസ് വരെ ഞാൻ സ്ഥിരം കാണുന്ന കാഴ്ച ഞാൻ ഉറങ്ങാൻ പോകുമ്പോൾ എന്റെ അമ്മ തയ്ച്ചു കൊണ്ടിരിക്കുന്നതാണ്. പപ്പ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു. എന്റെ ഒരു പ്രായം വരെ പപ്പയെ രാവിലെ ഒന്നും കാണാൻ കിട്ടില്ലായിരുന്നു. ഞാൻ പത്ത് ഒക്കെ കഴിഞ്ഞ സമയത്ത് പപ്പയുടെ ഒപ്പമുണ്ടായിരുന്ന ആൾ മരിച്ചു. പപ്പ ഡിപ്രഷനിലായി, പണിക്ക് പോകാതെ ആയി. പപ്പ വർക്ക് ചെയ്യാതെ ആയതോടെ അമ്മ ബുദ്ധിമുട്ടാൻ തുടങ്ങി.
ഞങ്ങളെ കൂടാതെ പപ്പയുടെ രണ്ടു പെങ്ങന്മാരും വീട്ടിൽ ഉണ്ടായിരുന്നു. അവരെ നോക്കേണ്ട ഉത്തരവാദിത്തവും ഉണ്ടായിരിന്നു. അന്നൊന്നും എനിക്ക് ആ ബുദ്ധിമുട്ട് മനസിലായിട്ടില്ല. പിന്നീട് ഞാൻ പള്ളിയിലെ ഓർക്കസ്ട്രയിൽ പാടാൻ തുടങ്ങി. ചെറിയ തോതിൽ ഒരു തുക കിട്ടും. രാത്രി ഞാനും പപ്പയും കൂടിയാണ് പരിപാടിക്ക് ഒക്കെ പോയി വരിക. ഇത് നാട്ടുകാർ കാണുന്ന രീതിയും പറയുന്ന രീതിയും ഒക്കെ മോശമായിരുന്നു. പുറത്തുള്ള ബന്ധുക്കളുടെ പഴയ ഡ്രസൊക്കെ എനിക്ക് തരുമായിരുന്നു. അതൊക്കെ ആണ് ഞാൻ ഇടുക. അതൊക്കെ മോഡേൺ വസ്ത്രങ്ങൾ ആയിരിക്കും. അതൊക്കെ നാട്ടിലെ ആളുകൾക്ക് അംഗീകരിക്കാൻ പറ്റില്ലായിരുന്നു.
പിന്നീട് പ്ലസ് ടു ആയപ്പോൾ ഞാൻ ഫേസ്ബുക്ക് അക്കൗണ്ട് എടുത്തു. സ്റ്റുഡിയോയിൽ പോയി ഒരു ഫോട്ടോ എടുത്ത് അതിലിട്ടു. കുറെ കഴിഞ്ഞപ്പോൾ എന്റെ ഒരു ഫ്രണ്ട് ഇന്റെ ഫ്രണ്ട് വിളിച്ച് മോഡലിംഗ് ട്രൈ ചെയ്യണമെന്ന് പറയുന്നത്. അങ്ങനെ അയാളുടെ വാക്ക് കേട്ട് ഞാൻ മിസ് മലബാർ എന്ന കോമപറ്റീഷനിൽ പങ്കെടുത്തു. അതിൽ ടോപ് 6 ൽ വന്നു. ബ്യൂട്ടിഫുൾ സ്മൈൽ എന്നൊരു അവാർഡും ലഭിച്ചു.
അങ്ങനെ ഞാൻ മോഡലിങ്ങിൽ എത്തി. അതിനിടെ പൈസയ്ക്കായി സിനിമകളിൽ തല കാണിക്കാൻ തുടങ്ങി. അതിനിടയിൽ കൊച്ചിയിൽ ഒരു പരസ്യത്തിന്റെ ഷൂട്ടിങ്ങും വന്നു. എന്നാൽ എവിടെയും മെച്ചപ്പെടുന്നുണ്ടായിരുന്നില്ല. ആളുകൾ പടിച്ചൂടേ പഠിച്ച് ജോലി വാങ്ങി കൂടെ എന്നൊക്കെ ചോദിക്കാൻ തുടങ്ങി.
പക്ഷെ എനിക്ക് പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ലായിരുന്നു. പഠിക്കാൻ പോയാൽ അമ്മയ്ക്ക് അത് ഭാരമാകും. അതുകൊണ്ട് ഞാൻ ജോലി നോക്കി. അങ്ങനെ സുഹൃത്തുക്കളോട് ഒക്കെ പറഞ്ഞു. ആ സമയത്താണ് എബി എന്ന സിനിമ വരുന്നത്. അത് ഒരുപാട് സഹായകമായി. അവിടെ നിന്നാണ് ഞാൻ ശരിക്കും എന്റെ കരിയർ ആരംഭിക്കുന്നത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.