Digital Malayali Web Desk February 17, 2023, 06:42 p.m.
ചടങ്ങിൽ പാലാ മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കൊമ്മഡോർ ഡോ
ഏറ്റുമാനൂർ വിമല ഹോസ്പിറ്റൽ മാർ സ്ലീവാ മെഡിസിറ്റി പാലായുമായി സഹകരിച്ച് ആരംഭിക്കുന്ന സ്പെഷ്യലിറ്റി ഓ.പി വിഭാഗങ്ങളുടെ ഉദ്ഘാടനം നടന്നു. ചടങ്ങിൽ പാലാ മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കൊമ്മഡോർ ഡോ. പൊളിൻ ബാബു, ഏറ്റുമാനൂർ വിമല ഹോസ്പിറ്റൽ ഡയറക്റ്റർമാരായ ഡോ. ജീവൻ ജോസഫ്, ഡോ. പ്രീതി കോര എന്നിവർ ധാരണാ പത്രം കൈമാറി ഓ.പിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. മാർച്ച് മാസം ആദ്യം മുതൽ സ്പെഷ്യലിറ്റി സേവനങ്ങൾ ലഭ്യമാക്കി തുടങ്ങുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനൊപ്പം തന്നെ വിമല ആശുപത്രിയിലെ മറ്റ് ഓ.പി സേവനങ്ങൾ പതിവ് പോലെ ലഭ്യമായിരിക്കും.
നെഫ്രോളജി, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളുടെ സേവനം എല്ലാ ചൊവ്വാഴ്ച വൈകുന്നേരങ്ങളിലും, കാർഡിയോളജി ഓ.പി വ്യാഴാഴ്ച വൈകിട്ടും, ഗ്യാസ്‌ട്രോഎന്ററോളജി ഓ.പി വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും ലഭ്യമാകും. ഈ ദിവസങ്ങളിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ഡോക്ടർമാരായ ഡോ. ബിബി ചാക്കോ (കാർഡിയോളജി), ഡോ. മഞ്ജുള രാമചന്ദ്രൻ (നെഫ്രോളജി), ഡോ. ഫിലിപ് ഡാനിയേൽ (ഗ്യാസ്‌ട്രോഎന്ററോളജി), ഡോ. ആശിഷ് ശശിധരൻ (പ്ലാസ്റ്റിക് സർജറി) എന്നിവരുടെ സേവനം ലഭ്യമായിരിക്കും.
അപ്പോയ്ന്റ്മെന്റുകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി 7034553548, 8089909046 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.