Digital Malayali Web Desk March 07, 2022, 01:41 a.m.
ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം, കരൾ രോഗങ്ങൾ, പാൻക്രീയാസിന്റെ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഡോക്ടറുമാരുടെ സൗജന്യ പരിശോധനയും ...
പാലാ :മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പ്രവർത്തിക്കുന്ന ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ ഉദരരോഗ പരിശോധന ക്യാമ്പ് ഈ മാസം 09 /03 /2022 നു (ബുധൻ) ഉച്ചകഴിഞ്ഞ് 2 മുതൽ 4 . 30 വരെ നടത്തപ്പെടുന്നു.
ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം, കരൾ രോഗങ്ങൾ, പാൻക്രീയാസിന്റെ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഡോക്ടറുമാരുടെ സൗജന്യ പരിശോധനയും ഇളവുകളോട് കൂടിയ തുടർ ചികിത്സയും ഈ ക്യാമ്പിന്റെ ഭാഗമായി ജനങ്ങൾക്ക് ലഭ്യമാണ്. മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം ഡോക്ടർമാരായ ഡോ. പ്രിജിത് ഏബ്രഹാം, ഡോ. ഫിലിപ്പ് ഡാനിയേൽ, ഡോ. പ്രജോബ് ഗീവർഗ്ഗീസ് എന്നിവർ ഗ്യാസ്ട്രോഎന്ററോളജി മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്നു. മെഡിക്കൽ ക്യാമ്പിലേക്കുള്ള മുൻകൂർ ബുക്കിങ്ങിനായി +91 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.