Digital Malayali Web Desk December 04, 2021, 08:12 p.m.
ക്യാമ്പിന്റെ ഭാഗമായി വെരികോസ് വെയ്ൻ ചികിത്സകളായ റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ/ ലേസർ, സ്ക്ലെറോതെറാപ്പി, ലെഗ് സ്ട്രിപ്പിങ് എന്നിവ കുറഞ്ഞ ചിലവിൽ ചെയ്തു നൽകപ്പെടുന്നതാണ്
കോട്ടയം :മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പ്രവർത്തിക്കുന്ന വെരികോസ് വെയ്ൻ ക്ലിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യ വെരികോസ് വെയ്ൻ പരിശോധന ക്യാമ്പ് ഈ മാസം 11 /12 /2021 നു (ശനി) ഉച്ചകഴിഞ്ഞ് 2 മുതൽ 4 . 30 വരെ നടത്തപ്പെടുന്നു. ക്യാമ്പിന്റെ ഭാഗമായി വെരികോസ് വെയ്ൻ ചികിത്സകളായ റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ/ ലേസർ, സ്ക്ലെറോതെറാപ്പി, ലെഗ് സ്ട്രിപ്പിങ് എന്നിവ കുറഞ്ഞ ചിലവിൽ ചെയ്തു നൽകപ്പെടുന്നതാണ്. ഡോക്ടറുമാരുടെ നിർദേശപ്രകാരം ഡോപ്ലർ പരിശോധന മിതമായ നിരക്കിൽ ലഭ്യമാക്കുന്നതാണ്. മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ജനറൽ & ലാപ്പറോസ്കോപിക് സർജറി വിഭാഗം ഡോക്ടർമാരായ ഡോ. സിസ്റ്റർ സെലിൻ ജോർജ്, ഡോ ജിബിൻ കെ തോമസ് എന്നിവർ വെരികോസ് വെയ്ൻ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്നു. മെഡിക്കൽ ക്യാമ്പിലേക്കുള്ള മുൻകൂർ ബുക്കിങ്ങിനായി +91 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.