Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ദുരന്തബാധിത പ്രദേശങ്ങളിൽ കൈത്താങ്ങായി മാർ സ്ലീവാ മെഡിസിറ്റി പാലാ

janmabhumi-ad

Digital Malayali Web Desk October 18, 2021, 10:22 p.m.

പേമാരിയും ഉരുൾ പൊട്ടലും കാരണം ഏറെ ദുരന്തം നേരിട്ട കാവാലി, കൂട്ടിക്കൽ, ഇളങ്കാട്, ഏന്തയാർ, കൊടുങ്ങ, പറത്താനം, ചോലത്തടം, കുറുമ്പനാടം തുടങ്ങിയ പ്രദേശങ്ങളാണ് ബിഷോപ്പിനോടൊപ്പം മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മെഡിക്കൽ സംഘവും ശുശ്രുഷാ പ്രവർത്തനങ്ങൾക്കായി എത്തിയത്


പാലാ: മഴക്കെടുതിയിൽ ദുരന്തമനുഭവിക്കുന്നവർക്ക് വൈദ്യസഹായം ഉറപ്പാക്കി മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ഡോക്ടർസും നഴ്സുമാരും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ എന്നിവരോടൊപ്പം ദുരന്തബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിച്ചു. 

പേമാരിയും ഉരുൾ പൊട്ടലും കാരണം ഏറെ ദുരന്തം നേരിട്ട കാവാലി, കൂട്ടിക്കൽ, ഇളങ്കാട്, ഏന്തയാർ, കൊടുങ്ങ, പറത്താനം, ചോലത്തടം, കുറുമ്പനാടം തുടങ്ങിയ പ്രദേശങ്ങളാണ് ബിഷോപ്പിനോടൊപ്പം മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മെഡിക്കൽ സംഘവും ശുശ്രുഷാ പ്രവർത്തനങ്ങൾക്കായി എത്തിയത്. ഇളങ്കാട്, കൊടുങ്ങ, പറത്താനം എന്നീ സ്ഥലങ്ങളിൽ ക്യാമ്പുകളിൽ കഴിയുന്നവർക്കായി മെഡിക്കൽ ക്യാമ്പുകളും മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഭാഗമായി സംഘടിപ്പിച്ചു. ഈ പ്രദേശങ്ങളിലെ ഏകദേശം 75 ൽപ്പരം ആളുകൾക്ക് വൈദ്യസഹായം നൽകുവാൻ സാധിച്ചതായി ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick