Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


നീതിപൂര്‍വ്വം ന്യൂനപക്ഷാനുകൂല്യങ്ങള്‍ വിതരണം ചെയ്യുവാന്‍ അഭ്യര്‍ത്ഥന, ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് മാര്‍ ജോസഫ് പാംപ്ലാനി

janmabhumi-ad

Digital Malayali Web Desk May 08, 2021, 01:38 p.m.

80 : 20 ശതമനം എന്ന രീതിയില്‍ ന്യൂനപക്ഷാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ല


തലശേരി: ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി. നീതിപൂര്‍വ്വം ന്യൂനപക്ഷാനുകൂല്യങ്ങള്‍ വിതരണം ചെയ്യുവാന്‍ പുതിയ സര്‍ക്കാരിനോടു അഭ്യര്‍ത്ഥിക്കുകയാണെന്നും 80 : 20 ശതമനം എന്ന രീതിയില്‍ ന്യൂനപക്ഷാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്ന വസ്തുത പുതിയ സര്‍ക്കാര്‍ നീതിയുക്തമായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് വീണ്ടും അധികാരത്തിലേക്ക് എത്തുന്ന ഇടതുപക്ഷ സര്‍ക്കാര്‍ പുതിയ മന്ത്രിസഭാ രൂപീകരണത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നാവശ്യം മാര്‍ ജോസഫ് പാംപ്ലാനി ഉന്നയിച്ചിരിക്കുന്നത്.

മാറി മാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേ്മവകുപ്പ് കൈകാര്യം ചെയ്തിരുന്നവരില്‍ നിന്ന് കടുത്ത വിവേചനം നേരിട്ട പശ്ചാത്തലത്തില്‍ പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവര്‍ക്ക് നല്‍കണമെന്നാവശ്യം വിവിധ ക്രൈസ്തവ സംഘടനകള്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. കാലങ്ങളായി ഒരു സമുദായത്തിനു മാത്രം അവകാശങ്ങള്‍ തീറെഴുതിക്കൊടുക്കുന്ന നീതികേട് ഇനി തുടരാന്‍ പാടില്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരിന്നു. വിഷയത്തില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി രൂപത കെ‌സി‌വൈ‌എം നേതൃത്വം കെ‌സി‌വൈ‌എം സംസ്ഥാന സമിതിയ്ക്കു കത്ത് കൈമാറിയിട്ടുണ്ട്.
 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick