Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കാലുകള്‍ കെട്ടിയിട്ട നിലയില്‍ 63 രിയുടെ മൃതദേഹം കിണറ്റില്‍, മൂന്നു പേര്‍ കസ്റ്റഡിയില്‍

janmabhumi-ad

Digital Malayali Web Desk August 08, 2022, 01:07 a.m.

ഇവരുടെ വീടിന്റെ തൊട്ടടുത്ത വീട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്


തിരുവനന്തപുരം : തലസ്ഥാനത്ത് 60കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കേശവദാസപുരം ദേവസ്വം ലെയ്‌നില്‍ താമസിക്കുന്ന മനോരമയാണ് കൊല്ലപ്പെട്ടത്. മനോരമയെ ഇന്നലെ  വൈകീട്ട് നാല് മണി മുതലാണ് കാണാതായത്. തുടർന്ന് നടത്തിയ  അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.  

അതേസമയം  കാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു സമീപത്തെ വീട്ടിലെ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്,​ ഇയാള്‍ക്ക് ഒപ്പം താമസിക്കുന്ന മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു,​ കൊല്ലപ്പെട്ട മനോരമയുടെ വീട്ടില്‍ നിന്ന് 60000 രൂപയും കാണാതെ പോയിരുന്നു.

ഇവരുടെ വീടിന്റെ തൊട്ടടുത്ത വീട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. മനോരമയെ കാണാതായതിനൊപ്പം ഇതര സംസ്ഥാന തൊഴിലാളികളുടെ ഒപ്പമുണ്ടായിരുന്ന ആദം അലിയെയും കാണാതായെന്ന് വ്യക്തമായി. ഇയാള്‍ക്കൊപ്പം കഴിഞ്ഞിരുന്ന മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കെട്ടിടം പണിക്കായി . ബംഗാളില്‍ നിന്ന് വന്ന തൊഴിലാളിയാണ് ആദം അലി. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

മനോരമയും ഭര്‍ത്താവുമാണ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് ഇന്ന് വര്‍ക്കലയിലെ മകളെ കാണാന്‍ പോയിരുന്നു. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick