Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & cultureപൊക്കം കുറഞ്ഞത് കൊണ്ട് അന്ന് വിനുവിന്റെ വീട്ടുകാർ കല്ല്യാണം വേണ്ടെന്ന് വച്ചു ; പിന്നീട് അഞ്ച് വർഷം പ്രണയിച്ച് ഞങ്ങൾ വിവാഹിതരായി : മഞ്ജു പറയുന്നു

janmabhumi-ad

Digital Malayali Web Desk August 17, 2021, 02:56 p.m.

ഇക്കഴിഞ്ഞ ജൂലായില്‍ ആണ് കൊടുന്തിരപ്പുള്ളി അത്താലൂര്‍ സ്വദേശി വിനുരാജുമായി മഞ്ജുവിന്റെ വിവാഹം നടക്കുന്നത്.


പൊക്കക്കുറവ് എന്നത് ജീവിതത്തിൽ വലിയ പ്രശ്‌നം ഒനന്നുമല്ലെന്ന് തെളിയിച്ചയാളാണ് മഞ്ജു രാഘവ്. ഒരു അഭിനേത്രിയും നർത്തകിയും കൂടിയായ മഞ്ജു ട്രാക്കിൽ മെഡലുകൾ വാരിക്കൂട്ടുന്ന താരം കൂടിയാണ് . ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന പാരാലിംപിക് അത്‌ലറ്റിക് മീറ്റിൽ നിരവധി ഇനങ്ങളിൽ മഞ്ജു സ്വർണം നേടിയിരുന്നു. 2018ൽ രാജസ്ഥാനിൽ നടന്ന ദേശീയ പാരാലിംപിക് അത്‌ലറ്റിക് മീറ്റിലും മഞ്ജു പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരു മാസം മുമ്പേയാണ് മഞ്ജു വിവാഹിത ആയത്. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജൂലായില്‍ ആണ് കൊടുന്തിരപ്പുള്ളി അത്താലൂര്‍ സ്വദേശി വിനുരാജുമായി മഞ്ജുവിന്റെ വിവാഹം നടക്കുന്നത്. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനും എതിര്‍പ്പുകള്‍ക്കും ശേഷം ആണ് ഇരുവരും വിവാഹിതര്‍ ആയത്. പാലക്കാട് യാക്കര വിശ്വേശ്വര ക്ഷേത്രത്തില്‍വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹവിശേഷങ്ങള്‍ ഇരുവരും പങ്കിട്ടത്.

തന്റെ ചേട്ടന്റെയും അനിയത്തിയുടെയും വിവാഹം കഴിഞ്ഞ ശേഷമാണ് തനിക്കു വേണ്ടി അച്ഛന്‍ വിവാഹാലോചന തുടങ്ങിയത്. ഡിഗ്രി പഠിക്കുന്നതിനൊപ്പം തന്നെ കംപ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുകയും ചെയ്തുവരുമ്പോഴാണ് വിനുവിന്റെ വിവാഹാലോചന വരുന്നത്. 6 അങ്ങനെ ആലോചന മുന്‍പോട്ട് പോയെങ്കിലും തന്റെ ഫോട്ടോ കൊടുത്തപ്പോള്‍ വിനുവിന്റെ അച്ഛനും അമ്മയ്ക്കും എന്നെ അത്ര ഇഷ്ടമായില്ല. അത് ശരിയാകില്ല എന്നാണ് അവര്‍ പറഞ്ഞത്. തനിക്ക് വിനുവിനെക്കാള്‍ പൊക്കം കുറഞ്ഞതാണ് കാരണമായി മാറിയത്.

അങ്ങനെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലാത്തതു കൊണ്ടു മാത്രമാണ് ഇത് വിടുന്നത് എന്ന് പറഞ്ഞ ശേഷം അത് അവിടെ വച്ച് നിര്‍ത്തി. അതില്‍ വിനുവിന്റെ വീട്ടുകാരെ കുറ്റം പറയാനാകില്ല. മകന് സാമാന്യം പൊക്കമുള്ള പെണ്‍കുട്ടിയെ ലഭിക്കണം എന്നാഗ്രഹിക്കുന്നത് തെറ്റല്ലല്ലോ. രണ്ടുപേരും കാര്യങ്ങള്‍ പറഞ്ഞവസാനിപ്പിച്ചുവെങ്കിലും ഒരാഴ്ച്ചകഴിഞ്ഞപ്പോള്‍ ‘എനിക്ക് നിന്നെതന്നെ കല്യാണം കഴിച്ചാല്‍ മതി . എനിക്ക് ഇഷ്ടമാണ്’ എന്നുപറഞ്ഞുകൊണ്ട് വിനു മെസേജ് അയച്ചു. അത് പിന്നെ പയ്യെപ്പയ്യെ പ്രണയമായി. വിവാഹം കഴിഞ്ഞയുടനെ ഇരു വീട്ടുകാരെയും വിളിച്ചു കാര്യം പറഞ്ഞുവെന്നും അത് കേട്ടതും വിനുവിന്റെ അമ്മയുടെ നിര്‍ദ്ദേശപ്രകാരം വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറിയെന്നും മഞ്ജു പറഞ്ഞു.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick