Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മന്ത്രിസ്ഥാനം മോഹിച്ച് യുഡിഎഫിൽ എത്തിയ കാപ്പൻ വീണ്ടും എൻസിപിയിലേക്ക്?; കോൺഗ്രസ് ഇളിഭ്യരാകുമോ? പാലായിൽ ജോസ്-കാപ്പൻ യുദ്ധം തുടരുമോ?

janmabhumi-ad

Digital Malayali Web Desk May 04, 2021, 02:31 p.m.

കാപ്പന്‍ കടുത്ത തീരുമാനമെടുത്ത് ഇടത്തേക്ക് പോയാല്‍ കൊണ്ഗ്രസ്സിനു തിരിച്ചടിയാകുമെന്ന് മാത്രമല്ല പാലായില്‍ വീണ്ടും ജോസ്- കാപ്പന്‍ യുദ്ധത്തിനുള്ള കളമൊരുക്കം കൂടിയാകും.


കോട്ടയം: പാലായില്‍  ശ്രദ്ധേയമായ വിജയം നേടിയിട്ടും  5 വര്‍ഷം പ്രയോജനരഹിതമായി പാഴാക്കേണ്ട അവസ്ഥ  തരണം ചെയ്യാന്‍   മാണി സി കാപ്പന്‍ ഒരുങ്ങുന്നതായി സൂചന.  യുഡിഎഫിൻറെ വിജയവും അതിലൂടെ മന്ത്രിസ്ഥാനവും മോഹിച്ച് മുന്നണിയിലേക്ക് വന്ന കാപ്പൻറെ മന്ത്രി മോഹം  യുഡിഎഫ് തോറ്റതോടെ അസ്തമിച്ചു. എന്നാൽ മന്ത്രി മോഹത്തിൽ നിന്നും പിന്മാറാൻ കാപ്പൻ  തയ്യാറല്ലെന്നാണ് പുറത്തുവരുന്ന വിവരം.

കാപ്പനെ പഴയ തട്ടകമായ എ ൻ സി പിയിലെത്തിക്കാൻ ശരദ് പവാറിന്റെ ആശീർവാദത്തോടെ സംസ്ഥാന നേതാക്കൾ ആശയവിനിമയം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തെ സി പി എമ്മിന്റെ എതിർപ്പുകൾ പാർട്ടി ദേശീയ നേതൃത്വവുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ പവാർ സന്നദ്ധനായേക്കും. കോൺഗ്രസിന് തിരഞ്ഞെടുപ്പിനു ശേഷമുള്ള മാരക പ്രഹരമായിരിക്കും കാപ്പന്റെ കൂടുമാറ്റം.

കാപ്പന് വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി മന്ത്രിസ്ഥാനം കിട്ടിയാൽ  എൻസിപിയിൽ തന്നെ ചേർന്ന് ഇടതുമുന്നണിയിൽ എത്തുമെന്നാണ് വിവരം. പൂഞ്ഞാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടോമി കല്ലാനിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പോലും നില്‍ക്കാതെ പാലായില്‍ കാപ്പന് വേണ്ടിയായിരുന്നു കോണ്‍ഗ്രസുകാരുടെ പ്രവര്‍ത്തനം. പാലായില്‍ ജോസ്കെ മാണിയെ തോല്‍പ്പിക്കാനും കാപ്പനെ ജയിപ്പിക്കാനും മുന്നണി വാശി പിടിച്ചപ്പോള്‍ കല്ലാനിക്കുവേണ്ടി സ്ലിപ്പ് കൊടുക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയായിരുന്നു. അത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കല്ലാനിയുടെ വിജയത്തെ നന്നായി ബാധിക്കുകയും ചെയ്തു. പ്രചാരണ സമയത്ത് തന്നെ ഇങ്ങനെയൊരു ആരോപണം നിലനിന്നിരുന്നു.

കാപ്പന്റെ എന്‍ സി കെ, എൻസിപിയിൽ എത്താന്‍ നേതാക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. അങ്ങനെ കഷ്ടപ്പെട്ട പ്രവര്‍ത്തകരെ ഇളിഭ്യരാക്കിക്കൊണ്ട് കാപ്പന്‍ ഇടതു പക്ഷത്തേക്ക് പോയാല്‍ കൂട്ടത്തോല്‍വിക്ക് പിന്നാലെ   കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടിയാകും. എന്നാല്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് മുതല്‍ തെരഞ്ഞെടുപ്പിന് വേണ്ടി കാശിറക്കിയ കാപ്പന് 5 വര്‍ഷക്കാലം വെറുതെ കളയാന്‍ താല്‍പര്യമില്ലെന്നാണ്‌ സൂചന. കാരണം നല്ലൊരു തുക അദ്ദേഹത്തിനു കട ബാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ആ നിലക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കാതെ വേറെ മാര്‍ഗ്ഗമില്ലാത്ത സ്ഥിതിയിലാണ് അദ്ദേഹമെന്നും വിലയിരുത്തലുണ്ട്. മാത്രമല്ല നല്ലൊരു ശതമാനം സിപിഎം വോട്ടു വാങ്ങി വിജയിച്ച കാപ്പന്‍ ഇടതുപക്ഷത്തേക്ക് പോകുന്നതും തെറ്റില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. അങ്ങനെയായാല്‍ കാപ്പനും ഒപ്പം പാലായ്കും അത് ഗുണം ചെയ്യും.

ജോസ് കെ മാണി പാലായില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങാന്‍ കാരണം കാപ്പനു വേണ്ടി സിപിഎം കാലുവാരിയതുമൂല മാണെന്ന് ആരോപണമുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ പണത്തിനു മുകളിലുള്ള  വിജയം സാധാരാണമാണെന്നതിനാലും ബിസിനസ്കാരന്‍ എന്ന നിലക്ക് കാപ്പന്‍ ഇങ്ങനെയൊരു നീക്കം നടത്തുന്നതിലും അത്ഭുതപ്പെടാനില്ല. കാപ്പന്‍ ഇടതു പക്ഷത് ചേര്‍ന്ന് മന്ത്രിയാകുമ്പോള്‍, തോറ്റു പോയെങ്കിലും കേരളാ കോണ്‍ഗ്രസിനെ ഇടതുപക്ഷത്തെത്തിച്ച അമരക്കാരന്‍ ജോസ് കെ മാണിയെ വെറും കയ്യോടെ വിടാന്‍ പിണറായി തയ്യാറാകില്ല. അദ്ദേഹത്തിന് അച്യുതാനന്ദന്‍ വഹിച്ച ഭരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കുമെന്നാണ് സൂചന.

കാപ്പന്‍ കടുത്ത തീരുമാനമെടുത്ത് ഇടത്തേക്ക് പോയാല്‍ കൊണ്ഗ്രസ്സിനു തിരിച്ചടിയാകുമെന്ന് മാത്രമല്ല പാലായില്‍ വീണ്ടും ജോസ്- കാപ്പന്‍ യുദ്ധത്തിനുള്ള കളമൊരുക്കം കൂടിയാകും. പാലാ ചങ്കായും വികാരമായും കൊണ്ട് നടക്കുന്ന കാപ്പനും ജോസും ഒരേ വള്ളത്തില്‍ സഞ്ചരിക്കുന്നത് പുതിയ വാര്‍ത്തകള്‍ക്ക് വഴിയൊരുക്കുമെന്നും സംസാരമുയരുന്നു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick