Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


രാമപുരം കുടിവെള്ള പദ്ധതിയെ ചെല്ലി മാണി സി കാപ്പനും കേരളാ കോൺഗ്രസ് എമ്മും തമ്മിൽ തർക്കം രൂക്ഷമാകുന്നു.

janmabhumi-ad

Digital Malayali Web Desk June 15, 2021, 12:22 a.m.

രാമപുരം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിൽ ഭരണാനുമതിയോ സാങ്കേതികാനുമതിയോ ടെണ്ടർ നടപടികളോ ഉണ്ടായിട്ടില്ലെന്നും കേരളാ കോൺഗ്രസ് എം വൃക്തമാക്കുന്നു


പാല: രാമപുരം കുടി വെള്ള പദ്ധതി നടപ്പാക്കുന്നതിനായി കാപ്പൻ ഇന്നലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കുമെന്നാണ് കാപ്പന്റെ പ്രഖൃാപനം.എന്നാൽ അനുമതിയില്ലാത്ത പദ്ധതിയുടെ പേരിൽ കാപ്പൻ ജനങ്ങളെ കബളിപ്പിക്കുകയാണെന്നാണ് കേരളാ കോൺഗ്രസ് എം ആരോപിക്കുന്നത്.രാമപുരം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിൽ ഭരണാനുമതിയോ സാങ്കേതികാനുമതിയോ ടെണ്ടർ നടപടികളോ ഉണ്ടായിട്ടില്ലെന്നും കേരളാ കോൺഗ്രസ് എം വൃക്തമാക്കുന്നു.

മാണി സി കാപ്പൻ എം എൽ എ പറയുന്നത്:

രാമപുരം കുടിവെള്ള പദ്ധതി രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാകുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.

പാലാ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാരം കാണുന്നതിനുള്ള ബ്രഹത് പദ്ധതിയാണ് രാമപുരം കുടിവെള്ളപദ്ധതി.കുടിവെള്ളപദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ എം എൽ എ ഭരണങ്ങാനത്ത് വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ  ഇക്കാരൃങ്ങൾ വൃക്തമാക്കി.രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിക്കത്തക്കവിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിക്കും.  അൻപത് ശതമാനം കേന്ദ്ര സർക്കാർ വിഹിതവും അൻപതു ശതമാനം സംസ്ഥാന സർക്കാർ വിഹിതവുമാണ്. സംസ്ഥാന വിഹിതത്തിൽ 15 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതും പത്ത് ശതമാനം ഉപഭോക്താക്കളുടേതുമാണ്. ഗ്രാമീണ വീടുകളിൽ വെള്ളം നേരിട്ടെത്തിക്കുക എന്ന ലക്ഷൃത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.

ജലജീവൻ മിഷൻ്റെ ഭാഗമായി ചേരണമെന്ന് പഞ്ചായത്തുകൾ പ്രമേയം പാസാക്കി നൽകണം. ഇക്കാര്യങ്ങളെക്കുറിച്ച് പഞ്ചായത്തുകളോട് വിശദീകരിക്കാൻ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചു ചേർക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജലവിതരണത്തെക്കുറിച്ച് ജനപ്രതിനിധികൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാൻ ഇത് അനിവാര്യമാണ്. വിവിധ കേന്ദ്രങ്ങളിൽ ജലസംഭരണ ടാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിന് സഹകരിക്കാൻ തദ്ദേശ സ്വയംഭരണ ഭരണ കർത്താക്കൾ നടപടി സ്വീകരിക്കണം. പാലാ നെല്ലിയാനിയിലടക്കം ഇത്തരം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 16 നു തിരുവനന്തപുരത്ത് ചേരുന്ന സബ്ജക്ട് കമ്മിറ്റിയിൽ വിഷയം ഉന്നയിക്കും.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സെബാസ്റ്റ്യൻ, മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ജോഷ്വാ, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണി, രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ്, തലപ്പലം പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ്, മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജെ ബെഞ്ചമിൻ, രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോഷി ജോസഫ്, വിനോദ് ചെറിയാൻ വേരനാനി, റെജി മാത്യു ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

രാമപുരം കുടിവെള്ള പദ്ധതിയെക്കുറിച്ച് കേരളാ കോൺഗ്രസ് എം പറയുന്നത്:

അനുമതി ഇല്ലാത്ത പദ്ധതികളുടെ പേരിൽ പാലാ എം.എൽ.എ ജനങ്ങളെ കബിളിപ്പിക്കുന്കയാണെന്ന് രാജേഷ് വാളി പ്ലാക്കൽ, പി.എം.മാത്യു ( ജില്ലാ പഞ്ചായത്ത് അംഗങ്ങൾ), ബൈജു ജോൺ (ഉഴവൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർ പറയുന്നു.

നിലവിലില്ലാത്തതും ആവശ്യമായ അനുമതികളില്ലാത്തതും ടെൻഡർ പോലും ചെയ്യാത്തതുമായ സാങ്കല്പിക പദ്ധതികളുടെ പേരിൽ പാലാ എം.എൽ.എ ജനങ്ങളെ കബിളിപ്പിക്കുന്നതായി ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിച്ചാക്കൽ (ഭരണങ്ങാനം), പി.എം മാത്യു ( ഉഴവൂർ) ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു പുതിയിടത്തുചാലിൽ എന്നിവർ വൃക്തമാക്കി.

കുടിവെള്ള പദ്ധതികളെ പറ്റി ആലോചിക്കുന്നതിനെന്നും പറഞ്ഞ് തിങ്കളാഴ്ച എം.എൽ.എ ഭരണങ്ങാനത്ത് വിളിച്ചു ചേർത്ത യോഗത്തിൽ പാലാ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളെ പ്രത്യേകിച്ച് കടനാട്, രാമപുരം പഞ്ചായത്തുകളെ കൂടി പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളായ തങ്ങളെ പ്രസ്തുത യോഗത്തിലേക്ക് വിളിച്ചിരുന്നില്ല എന്നും അവർ കുറ്റപ്പെടുത്തി. വിഭാഗീയമായ യോഗമാണ് എം. എൽ .എ വിളിച്ചു ചേർത്തത്. വികസനം നടത്തുവാൻ ഇടപെടുന്നു എന്ന് വരുത്തി തീർക്കുവാനുള്ള കുൽസിത ശ്രമമാണ് എം.എൽ.എ ഇപ്പോൾ നടത്തുന്നത് എന്ന് അവർ ആരോപിച്ചു. വികസന പരമായ ക്രിയാത്മക ഇടപെടലുകൾക്കും പദ്ധതികൾക്കും പിന്തുണയും സഹകരണവും നൽകുമെന്നും അവർ അറിയിച്ചു.

എം.എൽ.. എ വിവരിച്ചിരിക്കുന്ന ഒരു പദ്ധതിക്കും നിലവിൽ ഭരണാനുമതിയോ സാങ്കേതികാനുമതിയോ, ടെൻഡർ നടപടികളോ ഇതേവരെ ഉണ്ടായിട്ടില്ല എന്ന് അവർ ചൂണ്ടിക്കാട്ടി.അരുണാപുരം ചെക്ക് ഡാമും പാലവും പുനർ ടെൻഡർ ചെയ്തിട്ടേയില്ല. രാമപുരം എന്ന പേരിൽ പറയുന്ന കുടിവെള്ള പദ്ധതിക്ക് ഒരു വിധ തുകയും അനുവദിക്കപ്പെട്ടിട്ടില്ല. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെയും വിശദപഠനത്തിന്റെയും രൂപരേഖയുടെയും പണലഭ്യതയുടേയും അടിസ്ഥാനത്തിൽ മാത്രമെ ഏതെങ്കിലും പദ്ധതികൾ നടപ്പാക്കപ്പെടുകയുള്ളൂ .ഇതിനായുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് സമർപ്പിച്ചിട്ടുള്ളതായും അവർ അറിയിച്ചു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick