Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


യുവാവ് ഫോണ്‍ വിഴുങ്ങി; രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

janmabhumi-ad

Digital Malayali Web Desk September 07, 2021, 11:21 a.m.

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയതായിരുന്നു യുവാവ്. രണ്ട് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ വയറ്റില്‍ നിന്നും ഫോണ്‍ പുറത്തെടുത്തത്.


കൊസോവേ: പ്രിസ്ടീന നിവാസിയായ 33 വയസ്സുകാരന്‍ ഫോണ്‍ വിഴുങ്ങി, രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സ്‌കെന്‍ഡര്‍ ടെലാക്കു ഫോട്ടോയടക്കം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് വിവരം ലോകമറിഞ്ഞത്.

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയതായിരുന്നു യുവാവ്. രണ്ട് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ വയറ്റില്‍ നിന്നും ഫോണ്‍ പുറത്തെടുത്തത്.

ഡോക്ടര്‍ സ്‌കെന്‍ഡര്‍ ടെലാക്കു അടങ്ങിയ സംഘമാണ് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയത്. വയറ്റില്‍ എന്തോ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തില്‍ നടത്തിയ സ്‌കാനിങ്ങിലാണ് ഫോണ്‍ കണ്ടെത്തിയത്.

ഫോണിന്റെ ബാറ്ററിയിലെ കെമിക്കല്‍ ശരീരത്തിന് വളരെ അപകടകരമാണെന്നും ഡോക്ടര്‍മാര്‍ യുവാവിന് മുന്നറിയിപ്പ് നല്‍കി. ഡോക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങളിലും എക്‌സറേയിലും എന്‍ഡോസ്‌കോപ്പിയിലും വയറ്റില്‍ ഫോണുള്ളത് വ്യക്തമാണ്.

 

അതേസമയം ഫോണ്‍ എന്തിനാണ് വിഴുങ്ങിയതെന്ന് യുവാവിനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞ മറുപടിയാണ് ഞെട്ടിച്ചതെന്നും ഡോക്ടര്‍ പറയുന്നു. തന്റെ ആദ്യ ഫോണായ നോക്കിയ 3310 ഒരിക്കലും കളയാന്‍ തോന്നാത്തതിലാണ് വിഴുങ്ങിയെതെന്ന് യുവാവ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick