Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



സ്മാർട്ട്ഫോൺ വാങ്ങാനായി 17 കാരൻ ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു

janmabhumi-ad

Digital Malayali Web Desk October 23, 2021, 09:56 p.m.

ജൂലായിൽ ആയിരുന്നു 17കാരന്റെയും യുവതിയുടെയും വിവാഹം. ഒഡീഷ്യ സ്വദേശികളായ ഇവർ വിവാഹത്തിനു ശേഷം രാജസ്ഥാനിലെ ഒരു ഇഷ്ടിക ചൂളയിൽ പണിക്ക് പോയി


ഒഡിഷയിൽ സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനായി ഭാര്യയെ 55കാരന് വിറ്റ 17കാരൻ അറസ്റ്റിൽ. വിവാഹത്തിന് ഒരു മാസത്തിന് ശേഷം ഭാര്യയെ 55കാരനായ രാജസ്ഥാൻ സ്വദേശിക്ക് വിൽക്കുകയായിരുന്നു.  

സംഭവം ഇങ്ങനെ

ജൂലായിൽ ആയിരുന്നു 17കാരന്റെയും യുവതിയുടെയും  വിവാഹം. ഒഡീഷ്യ സ്വദേശികളായ ഇവർ വിവാഹത്തിനു ശേഷം രാജസ്ഥാനിലെ ഒരു ഇഷ്ടിക ചൂളയിൽ പണിക്ക് പോയി. എന്നാൽ ഒരു മാസത്തിനുശേഷം 17 കാരൻ സ്മാർട്ട് ഫോൺ വാങ്ങണം എന്ന് താല്പര്യം കൊണ്ട് ഭാര്യയെ വിൽക്കുകയായിരുന്നു. ഈ പണം മുഴുവൻ ഇയാൾ സ്മാർട്ട്ഫോൺ വാങ്ങിയും ഭക്ഷണം കഴിച്ചും തീർത്തു.ശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തിയ 17 കാരനോട് ഭാര്യ എവിടെ എന്ന് വീട്ടുകാർ ചോദിച്ചപ്പോൾ തന്നെ ഉപേക്ഷിച്ചുപോയി എന്നായിരുന്നു ഇയാളുടെ  മറുപടി.

എന്നാൽ യുവതിയുടെ കുടുംബം പോലീസിൽ സമീപിക്കുകയും പോലീസ് കോൾ റെക്കോർഡർ പരിശോധിച്ചതോടെ കള്ളം പുറത്തുവരികയും ചെയ്തു. പോലീസ് രാജസ്ഥാനിൽ എത്തി യുവതിയെ കണ്ടുപിടിക്കുകയും രക്ഷപ്പെടുത്തുകയുമായിരുന്നു . 17 കാരനെ നിലവിൽ ജുവനൈൽ കോടതിയിൽ ഹാജരാക്കിയശേഷം കറക്ഷൻ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick