Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഭാര്യയെ കാണാനില്ല, അമ്മായിയമ്മയെ കുത്തിക്കൊന്നു; സ്വകാര്യഭാഗത്ത് മുളവടി കുത്തിക്കയറ്റി : യുവാവ്​ അറസ്റ്റില്‍

janmabhumi-ad

Digital Malayali Web Desk September 13, 2021, 04:57 p.m.

തലയ്ക്ക് ടൈലു കൊണ്ട് അടിച്ച ശേഷം കത്തി കൊണ്ട് കുത്തി കൊല്ലുകയായിരുന്നു. തുടര്‍ന്ന് മരുമകന്‍ സ്വകാര്യഭാഗത്ത് മുളവടി കുത്തിക്കയറ്റി എന്നാണ് പൊലീസ് പറയുന്നത്


മുംബൈ: ഭാര്യ മാതാവിനെ കൊലപ്പെടുത്തി സ്വകാര്യഭാഗത്ത്​ മുള കയറ്റി ആന്തരിക അവയവം പുറത്തെടുത്ത സംഭവത്തില്‍ യുവാവ്​ അറസ്റ്റില്‍. മുംബൈയിലെ വിലെ പാര്‍ലെയിലാണ്​ സംഭവം. പ്രതിയെ സെപ്​റ്റംബര്‍ 14 വരെ പൊലീസ്​ കസ്റ്റഡിയില്‍ വിട്ടു.

ലയ്ക്ക് ടൈലു കൊണ്ട് അടിച്ച ശേഷം കത്തി കൊണ്ട് കുത്തി കൊല്ലുകയായിരുന്നു. തുടര്‍ന്ന് മരുമകന്‍ സ്വകാര്യഭാഗത്ത് മുളവടി കുത്തിക്കയറ്റി എന്നാണ് പൊലീസ് പറയുന്നത്. യുവാവിന്റെ ആക്രമണത്തില്‍ സ്ത്രീയുടെ ആന്തരികാവയവങ്ങള്‍ പുറത്തുവന്നു.

മുംബൈ കിഴക്കന്‍ വിലെ പാര്‍ലെയിലാണ് സംഭവം. മകള്‍ക്കൊപ്പമാണ് സ്ത്രീ കഴിഞ്ഞിരുന്നത്. മാല മോഷണക്കേസില്‍ മൂന്ന് വര്‍ഷം ജയിലായിരുന്ന യുവാവ് സെപ്റ്റംബര്‍ ഒന്നിനാണ് ജയില്‍ മോചിതനായത്. ഭാര്യയെ കാണാന്‍ വീട്ടില്‍ വന്നപ്പോള്‍ യുവതി മറ്റൊരു വിവാഹം ചെയ്തതായും ഗര്‍ഭിണിയാണെന്നും തിരിച്ചറിഞ്ഞു.

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌​ തന്നോടൊപ്പം വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിറ്റേദിവസം കാണാന്‍ ചെ​ന്ന സമയത്ത്​ യുവതി അവിടെ നിന്നും സ്​ഥലം വിട്ടിരുന്നു. അവര്‍ എങ്ങോട്ടാണ്​ പോയതെന്ന് പറയാന്‍​ ഭാര്യ മാതാവിനോട്​ ആവശ്യപ്പെ​ട്ടെങ്കിലും അവര്‍ വിസമ്മതിച്ചു. ഇതിന്‍റെ ദേഷ്യത്തിലാണ്​ പ്രതി അവരെ കൊലപ്പെടുത്തിയത്​. കൃത്യം നടന്ന്​ പി​റ്റേ ദിവസം പൂണെയില്‍ വെച്ചാണ്​ പ്രതി അറസ്​റ്റിലായത്​.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick