Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സൗദിയിൽ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു

janmabhumi-ad

Digital Malayali Web Desk April 26, 2021, 12:11 a.m.

ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു


ബുറൈദ: മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി ശില്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. വാര്‍ഷികാവധി ദുബായിലുള്ള ഭര്‍ത്താവിനോടൊപ്പം ചെലവഴിക്കാന്‍ റിയാദ് എയര്‍പോര്‍ട്ടിലേക്കുളള യാത്രക്കിടെയാണ് അപകടം.

ഏപ്രില്‍ 25ന് ഉച്ചക്ക് 3ന് ബുറൈദയില്‍ നിന്നു 150 കിലോ മീറ്റര്‍ അകലെ ഖസിം-റിയാദ് റോഡില്‍ അല്‍ ഖലീജിലാണ് അപകടം നടന്നത്. കാറില്‍ നിന്നു തെറിച്ചുവീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. മൃതദേഹം അല്‍ ഖസിം റോഡില്‍ എക്‌സിറ്റ് 11ലെ അല്‍ തുമിര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മലയാളി സാമൂഹിക പ്രവര്‍ത്തകരും നഴ്‌സസ് കൂട്ടായ്മയും രംഗത്തുണ്ട്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick