Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



അമേരിക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചു.

janmabhumi-ad

Digital Malayali Web Desk November 18, 2021, 11:21 a.m.

പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു ആണ് ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയില്‍ കൊല്ലപ്പെട്ടത്


ന്യൂയോര്‍ക്ക്‌: പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു (56) ആണ് ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയില്‍ കൊല്ലപ്പെട്ടത്.മോഷണ ശ്രമത്തിനിടെയാണ് വെടിവയ്‌പ്പുണ്ടായത്. രക്ഷപ്പെട്ട അക്രമിക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ഒരു മണിയോടെ കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടയിലാണ് കൗണ്ടറില്‍ ഉണ്ടായിരുന്ന സാജന് നേരെ നിറയൊഴിക്കുകയായിരുന്നു. പൊലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. മസ്‌കിറ്റില്‍ ഈയിടെയാണ് മലയാളികള്‍ പാര്‍ട്ണര്‍മാരായി സാജന്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത്. 

കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ സാജൻ മാത്യൂസ് 2005ൽ കുവൈത്തിൽ നിന്നാണ് അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ്. ഡാലസ് പ്രസ്ബിറ്റിരിയൻ ഹോസ്പിറ്റലിലെ നഴ്സ് മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick