Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


"ഒരു സിനിമ വീണുപോയാല്‍ അതൊരു 'പബ്ലിക്' പരാജയം ആണ്. ഒരുപാടു പേര്‍ ചര്‍ച്ച ചെയ്യും. മാനസികമായി വലിയ ആഘാതമുണ്ടാക്കും" - നടി മാളവിക മോഹനന്‍

janmabhumi-ad

Digital Malayali Web Desk March 01, 2021, 06:28 p.m.

തന്റെ ആദ്യ ചിത്രമായ പട്ടം പോലെ പരാജയപ്പെട്ടത് വലിയ ആഘാതം ആയിരുന്നുവെന്ന് പറയുകയാണ് നടി.


മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു നടി സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തമിഴ് സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോൾ. മാസ്റ്റർ എന്ന ചിത്രത്തിൽ വിജയിയുടെ നായികയായി മികച്ച പ്രകടനമാണ് നടി കാഴ്ച വെച്ചത്. 

തന്റെ ആദ്യ ചിത്രമായ പട്ടം പോലെ പരാജയപ്പെട്ടത് വലിയ ആഘാതം ആയിരുന്നുവെന്ന് പറയുകയാണ് നടി.

ബാക്കി പരാജയങ്ങള്‍ 'പ്രൈവറ്റ്' ആണെങ്കില്‍ സിനിമയിലേതു 'പബ്ലിക്ക്' ആണെന്നും അതു വലിയ അഘാതമുണ്ടാക്കുമെന്നും മാളവിക പറഞ്ഞു. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

മാളവികയുടെ വാക്കുകള്‍,

"പട്ടം പോലെ എന്ന ചിത്രത്തെ കുറിച്ച് നല്ല പ്രതീക്ഷയായിരുന്നു. ദുല്‍ഖറിന്റെ നായിക, അച്ഛനെ പോലെ ഞാന്‍ ആദരിക്കുന്ന അഴകപ്പന്‍ സാറിന്റെ ആദ്യ സംവിധാനം. മമ്മൂട്ടി സാറാണ് എന്നെ 'പട്ടം പോലെ'യിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയുടെ ആവേശം കൂട്ടി. പക്ഷേ, സിനിമ തിയറ്ററില്‍ പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെന്നത് സത്യം തന്നെയാണ്. അത് ഹൃദയം നുറുങ്ങുന്ന വേദനയായി. എനിക്ക് അത്ര പ്രായമല്ലേ ഉള്ളൂ. പരാജയത്തെയും വിജയത്തേയുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നൊന്നും അന്ന് അറിയുകയേയില്ല.

സിനിമയില്‍ നായിക ആകുമ്പോള്‍ ആവേശത്തോടെ ഒരുപാടു പേര്‍ ഒപ്പമുണ്ടാകും. പക്ഷേ, പരാജയപ്പെടുമ്പോള്‍ എന്തു വേണമെന്ന് ആരും പറഞ്ഞു തരില്ല. അത് അനുഭവിച്ച് അറിയണം. വേറെ ഏതു ജോലിയിലും കുഴപ്പങ്ങളുണ്ടായാല്‍ ചുരുക്കം പേരെ അറിയൂ. അതെല്ലാം 'പ്രൈവറ്റ്' പരാജയങ്ങളാണ്. പക്ഷേ, ഒരു സിനിമ വീണുപോയാല്‍ അതൊരു 'പബ്ലിക്' പരാജയം ആണ്. ഒരുപാടു പേര്‍ ചര്‍ച്ച ചെയ്യും. മാനസികമായി വലിയ ആഘാതമുണ്ടാക്കും.

സോഷ്യല്‍ മീഡിയയും വെറുതെ ഇരുന്നില്ല. വലിയ ആക്രമണം നടന്നു. മറ്റു സിനിമാ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ട്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥികൂടത്തില്‍ തൊലി വച്ചു പിടിപ്പിച്ച പോലെ എന്ന് വരെ കമന്റുകള്‍ വന്നു. എന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം? ആ സ്ഥിതിക്ക് ഇപ്പോഴും വലിയ മാറ്റങ്ങള്‍ മലയാളത്തില്‍ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല്‍ പോലും ആക്രമിക്കുന്നവര്‍ ഇപ്പോഴും ഉണ്ടല്ലോ. പരാജയം എന്നെ കരുത്തുള്ള ഒരാളാക്കി മാറ്റി. അതിനുള്ള പരിശീലനമായിരുന്നു ആ സിനിമ എന്നു തോന്നുന്നു. ഇപ്പോള്‍ വിജയത്തെയും പരാജയത്തെയും നേരിടാന്‍ പഠിച്ചു".

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick