Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി

janmabhumi-ad

Digital Malayali Web Desk November 10, 2021, 10:22 a.m.

നൊബേല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.


ലണ്ടന്‍: പാകിസ്താനി സാമൂഹിക പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ് വിവാഹിതയായി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലിക്കാണ് വരന്‍. മലാല തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചത്. 

ബ്രിട്ടനിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടിലായിരുന്നു വിവാഹച്ചടങ്ങ്. 24കാരിയായ മലാലയും കുടുംബവും ബ്രിട്ടനിലാണ് നിലവില്‍ താമസിച്ചുവരുന്നത്. 'ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാവാന്‍ ഞാനും അസറും തീരുമാനിച്ചു'- മലാല വിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു. 2014 ല്‍ 17ാം വയസ്സിലാണ് മലാലയ്ക്ക് നൊബേല്‍ സമ്മാനം ലഭിക്കുന്നത്. നൊബേല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി നിലകൊണ്ടതിന് 2012 ല്‍ പതിനഞ്ചാം വയസ്സില്‍ പാക്ക് താലിബാന്‍ ഭീകരരുടെ വെടിയേറ്റ് ഗുരുതര പരിക്കേറ്റതോടെയാണ് ലോകശ്രദ്ധ നേടിയത്. 2012ല്‍ സ്‌കൂള്‍ കുട്ടിയായിരിക്കെ വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ വച്ച് താലിബാന്‍ തലയിലേക്ക് വെടിവച്ച് വധിക്കാന്‍ ശ്രമിച്ചതോടെയാണ് മലാല ലോകപ്രശസ്തയായത്. 

വിദേശത്ത് ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന മലാല 16ാം വയസില്‍ വിദ്യാഭ്യാസത്തിലെ ലിംഗസമത്വം എന്ന വിഷയത്തില്‍ യു.എന്നില്‍ പ്രസംഗിച്ചിരുന്നു. തുടര്‍ന്ന്, 2014ല്‍ തന്റെ 17ാം വയസില്‍ മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിത്. 

 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick