Digital Malayali Web Desk December 04, 2022, 06:14 p.m.
ഞാൻ 100 ശതമാനം ഉറച്ചു നിൽക്കുന്നു എന്ന് ബോധ്യമായതോടെ അവർ എനിക്ക് കൂടുതൽ ശക്തി പകർന്നു. വിവാഹ മോചനം എന്നത് ജീവിതത്തിലെ മറ്റ് തീരുമാനങ്ങൾ പോലെ എളുപ്പം എടുക്കാവുന്നത് അല്ല
ബോളിവുഡിലെ ഫിറ്റ്നസ് ഐക്കൺ ആയാണ് മലൈക അറോറ അറിയപ്പെടുന്നത്. മോഡൽ, റിയാലിറ്റി ഷോ ജഡ്ജ്, ഇൻഫ്ലുവൻസർ, തുടങ്ങി പല മേഖലകളിൽ മലൈക ഒരുപോലെ തിളങ്ങി. തന്റേതായി രീതിയിൽ ബോളിവുഡിൽ കരിയർ വളർത്തിയെടുത്ത താരവുമാണ് മലൈക. കരിയറിലുടനീളം വിവാദങ്ങളും ഗോസിപ്പുകളും മലൈകയെ പിന്തുടർന്നിരുന്നു. വിവാഹം, വിവാഹ മോചനം, വസ്ത്രങ്ങളുടെ പേരിലുള്ള സൈബറാക്രമണം, കാമുകനേക്കാൾ പ്രായക്കൂടുതൽ തുടങ്ങി പല വിധ വിഷയങ്ങൾ മലൈകയെ എപ്പോഴും വാർത്തകളിൽ നിറഞ്ഞു. സിനിമയിൽ ഇപ്പോൾ സജീമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് മലൈക. 2016ലാണ് മലൈകയും നടൻ അർബ്ബാസ് ഖാനും വേർപിരിയൽ പ്രഖ്യാപിച്ചത്. തുടർന്ന് 2017 മെയിൽ അവർ നിയമപരമായി വിവാഹമോചിതരുമായി. അതേ സമയം മലൈക വിവാഹ മോചനത്തെ കുറിച്ച് തുറന്ന് സംസാരിച്ചതാണ് ഇപ്പോൾ ശ്രദ്ദേയമാകുന്നത്.
വിവാഹ മോചനത്തിന്റെ തലേ രാത്രിയിൽ പോലും എടുത്ത തീരുമാനത്തെ കുറിച്ച് വീണ്ടും ആലോചിക്കാൻ ആണ് കുടുംബാംഗങ്ങൾ തന്നോട് ആവശ്യപ്പെട്ടത് എന്ന് മലൈക പറയുന്നു. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ എല്ലാവരുടെയും ആദ്യത്തെ പ്രതികരണം ചെയ്യരുത് എന്നായിരിക്കും.
ഒരാളും ഇത്തരം ഒരു തീരുമാനവുമായി മുന്നോട്ടുപോകാൻ പ്രോത്സാഹനം തരില്ല. ഞാനും അതേ അവസ്ഥയിലൂടെ ആണ് കടന്നു പോയത്. ഞാൻ വിവാഹമോചനം നേടുന്നതിന്റെ തലേ രാത്രിയിൽ പോലും എന്റെ കുടുംബം എനിക്കൊപ്പമിരുന്ന് തീരുമാനം ഉറപ്പാണോ എന്ന് ചോദിച്ചിരുന്നു.
ഞാൻ 100 ശതമാനം ഉറച്ചു നിൽക്കുന്നു എന്ന് ബോധ്യമായതോടെ അവർ എനിക്ക് കൂടുതൽ ശക്തി പകർന്നു. വിവാഹ മോചനം എന്നത് ജീവിതത്തിലെ മറ്റ് തീരുമാനങ്ങൾ പോലെ എളുപ്പം എടുക്കാവുന്നത് അല്ല. പക്ഷെ എന്റെയും ചുറ്റുമുള്ളവരുടെയും സന്തോഷം പ്രധാനമായിരുന്നു. അർബ്ബാസും ഒന്നിച്ചിരുന്ന് എല്ലാ നല്ല വശങ്ങളും പാളിച്ചകളും ചർച്ച ചെയ്തതിന് ശേഷമായിരുന്നു വേർപിരിയൽ തീരുമാനം.
ഇരുവരും സന്തോഷം ഇല്ലാതെ ഒന്നിച്ച് മുന്നോട്ട് പോകുന്നതിനേക്കാൾ നല്ലത് രണ്ടായി നിന്ന് നല്ല മനുഷ്യരായി ജീവിക്കുന്നത് ആണെന്ന് കരുതി. എന്റെ മകൻ കൂടുതൽ സന്തോഷമുള്ള ഒരു അന്തരീക്ഷത്തിൽ ആയിരിക്കുന്നത് എനിക്ക് കാണാം. ഞങ്ങൾ ഒന്നിച്ച് ആയിരുന്നതിനേക്കാൾ സന്തോഷത്തിലാണ് ഇപ്പോഴെന്ന് അവനറിയാമെന്നും മലൈക പറയുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.