Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മലബാർ എക്സ്പ്രസിൽ തീപിടിത്തം; യാത്രക്കാർ ചങ്ങലവലിച്ച് ട്രെയിൻ നിർത്തി : ഒഴിഞ്ഞു പോയത് വൻ ദുരന്തം

janmabhumi-ad

Digital Malayali Web Desk January 17, 2021, 09:14 a.m.

യാത്രക്കാര്‍ക്ക് പുക മണം കിട്ടി; ട്രെയിനിന് പുറത്തേക്ക് നോക്കിയവര്‍ കണ്ടത് പാഴ്‌സല്‍ ബോഗിയിലെ തീ : മലബാര്‍ എക്‌സ്പ്രസില്‍ തീപിടിത്തം ; യാത്രക്കാര്‍ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി


തിരുവനന്തപുരം : മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ തീപിടുത്തം. എന്‍ജിന് പിന്നിലെ പാര്‍സല്‍ ബോഗിയ്ക്കാണ് തീപിടിച്ചത്. ആളപായമില്ല. ട്രെയിന്‍ വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. രാവിലെ 7.45 ഓടെയായിരുന്നു സംഭവം.

യാത്രക്കാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. ഉടന്‍ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി തീവണ്ടിയില്‍ നിന്ന് പുറത്തിറക്കി. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല. 

തീവണ്ടിയില്‍ ഉണ്ടായിരുന്നത് ആയിരത്തില്‍ അധികം പേരാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാകും തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശദമായ അന്വേഷണം നടത്തും. പരവൂരിലും തീവണ്ടി നിര്‍ത്തിയിരുന്നു. കാപ്പില്‍ കഴിഞ്ഞപ്പോള്‍ തന്നെ പുകയുടെ മണം യാത്രക്കാര്‍ക്ക് കിട്ടി. ഇതാണ് പുക കണ്ടെത്താന്‍ കാറണമായത്. ഇടവ സ്റ്റേഷന് തൊട്ടു മുമ്ബാണ് തീവണ്ടി നിര്‍ത്തിയത്.

അതിവേഗ ഇടപെടല്‍ നടത്തി. കത്തിയ ബോഗി അടര്‍ത്തി മാറ്റുകയും ചെയ്തു. തീവണ്ടിയുടെ മറ്റ് കോച്ചുകളില്‍ തീ എത്താത്തതാണ് ഇതിന് കാരണം. പാഴ്‌സല്‍ ബോഗിയിലെ എല്ലാ സാധനവും കത്തി നശിച്ചു. രണ്ട് ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ബൈക്കിലെ പെട്രോളും തീ പിടിത്തത്തിന് കാരണമായെന്ന വിലയിരുത്തല്‍ ഉണ്ട്. കൊല്ലം കഴിഞ്ഞാല്‍ ഈ തീവണ്ടി മിക്കവാറും എല്ലാ സ്റ്റേഷനിലും നിര്‍ത്തും. പരവൂരിലും തീവണ്ടി നിര്‍ത്തി. അവിടെ നിന്നും കയറിയ യാത്രക്കാരാണ് തീ ആദ്യം കണ്ടത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick