Digital Malayali Web Desk May 28, 2023, 03:31 p.m.
തന്റെ തുടക്കങ്ങളൊക്കെ മലയാളത്തില്‍ നിന്നായിരുന്നു എന്നാണ് മാധവന്‍ പറയുന്നത്. സിനിമയുടെ ഷൂട്ടിങ്ങ് കേരളത്തില്‍ നിന്നുമാണ് ആരംഭിച്ചത്.
തെന്നിന്ത്യയുടെ ചോക്ലേറ്റ് നായകനായിരുന്നു ആര്‍ മാധവന്‍. അലൈപായുതേ എന്ന സിനിമയിലെ നായക വേഷമാണ് മാധവന് ആരാധകരെ നേടി കൊടുത്തത്. ഇപ്പോള്‍ ആദ്യമായി സംവിധായകനും ആയിരിക്കുകയാണ് താരം. ഇപ്പോഴിതായ താരം ഒരു പത്രസമ്മേളനത്തിനിടയില്‍ മലയാളികള്‍ക്ക് തന്നോടുള്ള സ്നേഹത്തെ കുറിച്ചു പറയുന്ന വാക്കുകളാണ് ഇപ്പോൾ വൈറൽ ആവുന്നത്
‘തന്റെ തുടക്കങ്ങളൊക്കെ മലയാളത്തില്‍ നിന്നായിരുന്നു എന്നാണ് മാധവന്‍ പറയുന്നത്. സിനിമയുടെ ഷൂട്ടിങ്ങ് കേരളത്തില്‍ നിന്നുമാണ് ആരംഭിച്ചത്. അന്ന് മുതല്‍ ഞാന്‍ മലയാളിയാണെന്നാണ് എല്ലാവരും കരുതിയത്. കാരണം എന്റെ പേര് മാധവന്‍ എന്നാണ്. ചിലര്‍ കാവ്യ മാധവന്‍ എന്റെ ഭാര്യയാണെന്ന് വരെ കരുതിയിട്ടുണ്ട്. ഇതൊക്കെ എന്നോടുള്ള സ്നേഹവും ഇഷ്ടവും കൊണ്ടാണെന്ന് അറിയാം.
കേരളത്തില്‍ നിന്ന് മാത്രമല്ല ദുബായിലോ മറ്റ് എവിടെയാണെങ്കില്‍ പോലും മലയാളുകളുടെ സാന്നിധ്യവും സ്നേഹവും അറിഞ്ഞു. ഞാന്‍ അവര്‍ക്ക് മാധവന്‍ ചേട്ടനാണ്. മലയാളികളും കേരളവും എനിക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നതെന്നും’ നടന്‍ പറയുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.